You are Here : Home / USA News

ബുഷ് വരച്ച് മന്‍മോഹന്‍ സിങ്ങിന്റെ പോര്‍ട്രേയ്റ്റ് പ്രദര്‍ശനത്തിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 12, 2014 11:32 hrs UTC

ഡാലസ് . അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു  ബുഷ് വരച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പോര്‍ട്രേയ്റ്റ് ഡാലസിലെ പ്രസിഡന്‍ഷ്യല്‍ ലൈബ്രററിയില്‍ പ്രദര്‍ശനത്തിന്.

2001 മുതല്‍ 2009 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ കണ്ടുമുട്ടിയ ലോക നേതാക്കളുടെ ചിത്രങ്ങളാണ് ബുഷിന്റെ സൃഷ്ടിയിലൂടെ പിറന്നു വീണത്.

67 വയസുളള ബുഷ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിത്ര രചന ആരംഭിച്ചത്.

മന്‍മോഹന്‍ സിങിന്റെ ചിത്രം കൂടാതെ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍, ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍, അഫ്ഗാന്‍ പ്രസിഡന്റ് ഹമിദ് കര്‍സായ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍, പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് പെര്‍വഡ് മുഷാറഫ്, ടിബറ്റന്‍ ലീഡര്‍  ദലൈയ്ലാമ തുടങ്ങിയവരുടെ ചിത്രവും പ്രദര്‍ശനത്തിനായി വെച്ചിട്ടുണ്ട്.

ദി ആര്‍ട്ട് ഓഫ് ലീഡര്‍ഷിപ്പ്  എന്ന തലവാചകത്തോടെയാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

2008 ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ജോര്‍ജ് ബുഷിന്റെ നേതൃത്വത്തെ മന്‍മോഹന്‍സിങ് പ്രത്യേകം പ്രശംസിച്ചിരുന്നു. ലോകത്തിലെ രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുളള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് ബുഷ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മന്‍മോഹന്‍സിങ് പ്രത്യേകം നന്ദി പ്രകടിപ്പിച്ചിരുന്നു.


ഏപ്രില്‍ 4 ന് പ്രദര്‍ശനത്തിന് വെച്ച് ചിത്രങ്ങള്‍ ഡാലസിലെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കും എന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.