You are Here : Home / USA News

മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ കെഎച്എന്‍എ അനുശോചിച്ചു

Text Size  

Story Dated: Thursday, November 21, 2013 09:40 hrs UTC

ന്യൂയോര്‍ക്ക്: കഴിഞ്ഞദിവസം (നവംബര്‍ 20ന്) ന്യൂയോര്‍ക്കില്‍ നിര്യാതനായ റാന്നി വയ്യാറ്റുപുഴ വളനിലേത്ത് മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതായി കെഎച്എന്‍എ പ്രസിഡന്റ് ടി.എന്‍ നായര്‍ , സെക്രട്ടറി ഗണേഷ് നായര്‍ , ട്രഷറര്‍ രാജു പിള്ള എന്നിവര്‍ അറിയിച്ചു. കെഎച്എന്‍എ യുടെ അഭ്യുദയകാംക്ഷിയായിരുന്ന മധുസൂദനന്‍ നായര്‍ കെഎച്എന്‍എ ജോയിന്റ് ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്റെയും, ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ളയുടെയുടെയും ഭാര്യാ സഹോദരനാണ്.

 

ശ്രീ.മധുവിന്റെ വിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കൊപ്പം കെഎച്എന്‍എയും പങ്കുചേരുന്നുവെന്നും, ഇന്നുവൈകുന്നേരം 6 മണിമുതല്‍ 9 മണിവരെ അദ്ദേഹത്തിന്റെ സഹോദരന്‍ സുരേന്ദ്രന്‍ നായരുടെ വൈറ്റ് പ്ലെയിന്‍സിലുള്ള 20 ഗ്രീന്‍വുഡ് ലെയിനിലെ വസതിയില്‍ ക്രമീകരിച്ചിരിക്കുന്ന പ്രാര്‍ത്ഥനയില്‍ കെഎച്എന്‍എയുടെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി റീജിയണിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നതായിരിക്കുമെന്ന് ഗണേഷ് നായര്‍ പറഞ്ഞു. നവംബര്‍ 24 ഞായറാഴ്ച വൈകുന്നേരം 5 മണിമുതല്‍ 9 മണിവരെ ന്യൂറോഷലിലെ 16 ഷേ പ്ലെയിസിലുള്ള ലോര്‍ഡ് ആന്‍ഡ് മാക്സി ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.