You are Here : Home / USA News

ഐ.എന്‍.ഒ.സി കേരളാ എം.എല്‍.എമാര്‍ക്ക്‌ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 15, 2013 11:35 hrs UTC

ന്യൂജേഴ്‌സി: ഐ.എന്‍.ഒ.സി കേരള വി.ഡി. സതീശന്‍ എം.എല്‍.എ, വി.ടി ബല്‍റാം എം.എല്‍.എ എന്നിവര്‍ക്ക്‌ ഹോളിഡേ ഇന്നില്‍ നടന്ന ഹൃസ്വ സമ്മേളനത്തില്‍ വെച്ച്‌ സ്വീകരണം നല്‍കി. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ എം.എല്‍.എമാര്‍ സംബന്ധിച്ച ഏക സമ്മേളനത്തില്‍ കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ അധ്യക്ഷതവഹിച്ചു. കേരളത്തിലേയും ഇന്ത്യയിലേയും ഭരണത്തിന്‌ നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക്‌ നയിക്കാന്‍ കഴിയൂ എന്നും, ഭക്ഷ്യസുരക്ഷ, വിവരാവകാശ നിയമം തുടങ്ങി ഒട്ടേറെ ചരിത്ര നേട്ടങ്ങള്‍ രാജ്യത്തിന്‌ സമ്മാനിച്ചതും കോണ്‍ഗ്രസ്‌ ആണ്‌- വി.ഡി സതീശന്‍ പറഞ്ഞു.

 

ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മറ്റ്‌ ഏത്‌ സമ്മേളനത്തേക്കാളും കോണ്‍ഗ്രസ്‌ കൂട്ടായ്‌മയില്‍ പങ്കെടുക്കുന്നതിന്റെ ഊഷ്‌മളത ഏറെ ആഹ്ലാദം പകരുന്നു വെന്നും സംഘനടയുടെ നേതൃത്വത്തെ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ നാട്ടിലും കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന കൂട്ടായ്‌മ ഏറെ ശ്ശാഘനീയമാണെന്ന്‌ വി.ടി ബല്‍റാം എം.എല്‍.എ പ്രസ്‌താവിച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരുടെ സംഗമം ജന്മനാടിനുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ പ്രശംസനീയമാണ്‌. കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ്‌ സ്വാഗതവും, ട്രഷറര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ കൃതജ്ഞതയും പറഞ്ഞു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സജി ഏബ്രഹാം ഐ.എന്‍.ഒ.സി കേരളയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ജോസ്‌ ചാരുംമൂട്‌, ഡോ. റോയി പി. തോമസ്‌, അലക്‌സ്‌ കോശി, ജോര്‍ജ്‌ കോശി, തോമസ്‌ ടി. ഉമ്മന്‍, പ്രിന്‍സ്‌ മാര്‍ക്കോസ്‌ തുടങ്ങി നിരവധി പേരും വിവിധ ചാപ്‌റ്ററുകളില്‍ നിന്നുള്ളവും ചടങ്ങില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.