You are Here : Home / USA News

രമേഷ്‌ നാരായണ്‍ ന്യൂയോര്‍ക്കില്‍ ഹിന്ദുസ്ഥാനി സംഗീതവുമായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, November 15, 2013 02:26 hrs UTC

ന്യൂയോര്‍ക്ക്‌: ഹിന്ദുസ്ഥാനി സംഗീതം ഇഷ്‌ടപ്പെടുന്നവര്‍ക്കായി ന്യൂയോര്‍ക്കില്‍ വേദിയൊരുങ്ങുന്നു. `മൃദുമല്‍ഹാര്‍' എന്ന പേരിലുള്ള ഹിന്ദുസ്ഥാനി ഫ്യൂഷന്‍ കണ്‍സേര്‍ട്ടിന്‌ പ്രശസ്‌ത ഗായകനും അവാര്‍ഡ്‌ ജേതാവുമായ പണ്‌ഡിറ്റ്‌ രമേഷ്‌ നാരായണന്‍ജി നേതൃത്വം നല്‍കും. മകള്‍ മധുശ്രീ നാരായണ്‍, പണ്‌ഡിറ്റ്‌ ആദിത്യ നാരായണ്‍, ഉസ്‌താദ്‌ റഫീഖ്‌ ഖാന്‍ എന്നിവര്‍ നയിക്കുന്ന സംഗീതസന്ധ്യ നവംബര്‍ 17-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ബല്‍റോസിലുള്ള ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ്‌ നടക്കുന്നത്‌.

 

ഹെഡ്‌ജ്‌ ബ്രോക്കറേജിനുവേണ്ടി ജേക്കബ്‌ ഏബ്രഹാം (സജി) ആണ്‌ പരിപാടിയുടെ ഇവന്റ്‌ സ്‌പോണ്‍സര്‍. യൂണിവേഴ്‌സല്‍ മൂവീസ്‌, എമര്‍ജിംഗ്‌ കേരള ന്യൂസ്‌ പേപ്പര്‍, കെ.ടി.വി എന്നിവരാണ്‌ മീഡിയാ സ്‌പോണ്‍സര്‍മാര്‍. ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡിലും പേര്‌ ചേര്‍ക്കപ്പെട്ട രമേഷ്‌ നാരായണ്‍, കേരള സംസ്ഥാനത്തിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. മേഘമല്‍ഹാര്‍, രാത്രിമഴ, മകള്‍ക്ക്‌, ശീലാബതി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്‌ കീഴടക്കിയ സംഗീത സംവിധായകന്‍ കൂടിയാണ്‌ രമേഷ്‌ നാരായണ്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 516 433 4310, 516 345 8148, facebook/mridumalhar.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.