You are Here : Home / USA News

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ 20-നു

Text Size  

Story Dated: Wednesday, October 16, 2019 04:34 hrs UTC

 

ന്യൂ യോർക്ക്:  സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ  ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ് ഡിന്നർ ഒക്ടോബര് മാസം 20- തീയതി ഞായറാഴ്ച്ച വൈകുന്നേരം 5:30-നു ജെറീക്കോ ടേൺപയ്‌ക്കിലുള്ള  കൊട്ടിലിയൻ റെസ്റ്റോറന്റിൽ വെച്ച് നടത്തപ്പെടുന്നു. 

മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യൂമെനിക്കൽ കൂട്ടായ്‌മയുടെ മുൻ നേതാക്കളുമൊന്നിച്ചുള്ള ഒരു കൂടിവരവാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്എപ്പിസ്കോപ്പൽ ബിഷപ്പ് ഡോ. ജോൺസി ഇട്ടി അനുഗ്രഹ പ്രഭാഷണം നടത്തും,അമേരിക്കയിലെ ആദ്യ മലയാളി സെനറ്റർ  ശ്രീ. കെവിൻ തോമസ് മുഖ്യാതിഥിയായിരിക്കുംകൗണ്ടിടൗൺജനപ്രതിനിധികളും ഇതിൽ പങ്കെടുക്കുന്നു. 

ന്യൂ യോർക്കിലുള്ള പ്രശസ്ത ഗായകൻ ഷാജി പീറ്റർകുമാരി. സാറാ പീറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള "ഷാരോൺ വോയിസ്" സംഗീത സന്ധ്യ ഒരുക്കും. ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്നതിൽ ഒരു ഭാഗം എക്യൂമെനിക്കൽ ഫെഡറേഷൻറെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നതായിരിക്കുമെന്നു പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് അറിയിച്ചു. ഈ പരിപാടിയുടെ ക്രമീകരണങ്ങൾക്കായി  റോയ് ഓ. ബേബിഷാജി തോമസ് ജേക്കബ് (കൺവീനേഴ്‌സ്), ജോൺ തോമസ്  സുരേഷ് ജോൺജോൺ താമരവേലിൽപ്രേംസി ജോൺ ജോൺ വർക്കികോശി കുഞ്ഞുമ്മൻ എന്നിവരടങ്ങിയ ഒരു കമ്മിറ്റി പ്രവർത്തിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്,

റവ. സജീവ് സുജു ജേക്കബ് - 516 746 4173  

റോയ്. ഓ. ബേബി - 718 840 8639  

തോമസ് ജേക്കബ് ( ഷാജി)  - 631 747 7862
 
 
Report : ജീമോൻ  റാന്നി  
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.