You are Here : Home / USA News

ഹൗഡി മോദി: ഹൂസ്റ്റണില്‍ നടന്ന മഹാ മേള.

Text Size  

Story Dated: Wednesday, September 25, 2019 03:38 hrs UTC

ടെക്‌സസ്  ഇന്‍ഡ്യ ഫോറം എന്ന  സംഘടന  ഒരുക്കിയ   ചടങ്ങില്‍ പങ്കെടുക്കാനാണ്  ഇന്‍ഡ്യന്‍ പ്രധാന മന്ത്രി ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്നത്.  ഒരു വിദേശ നേതാവിന്  അമേരിക്കയില്‍  ലഭി ച്ചിരിക്കുന്നതില്‍  വെച്ച്  ഏറ്റവും വലിയ സ്വീകരണം ഒരുക്കുവാന്‍  ഈ  സംഘടനക്ക് സാധിച്ചു,  നല്ല നാളേക്കുവേണ്ടി ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ പങ്കുവെക്കുന്ന സ്വപ്‌നങ്ങള്‍,  എന്ന അര്‍ത്ഥത്തില്‍, 'Shared dreams, bright future'  എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ മുദ്രാവാക്യം.  രണ്ടാഴ്ചകൊണ്ട്  50000 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍  ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍  അനേകായിരങ്ങള്‍ പ്രവേശന അനുമതി ലഭിക്കാതെ നിരാശരായി. പ്രവേശന അനുമതി ലഭിക്കാത്തവരോട്  മോദി മാപ്പുപറയുകയുണ്ടായി. അമേരിക്കയിലാകമാനമുള്ള 1200 വോളന്റിയര്‍മാര്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

അമേരിക്കന്‍ പ്രസിഡന്റ്  റൊണാള്‍ഡ്  ട്രംപും, അമ്പതോളം  ഡെമോക്രാറ്റിക് , റിപ്പബ്ലിക്  ജനപ്രതിനിതികളും, പങ്കെടുത്ത സമ്മേളനത്തില്‍,  നരേന്ദ്ര മോദി നടത്തിയ   മാസ്മരിക  പ്രകടനം  ലോകമെമ്പാടുമുള്ള ജനങ്ങള്‍  അതീവ  താല്പര്യത്തോടെ വീക്ഷിച്ചു.  അദ്ധേഹം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങളായി  ചൂണ്ടികാട്ടിയതില്‍  പ്രധാനപെട്ടവ ഇവയൊക്കെയാണ്.

1)      110 മില്യണ്‍ ശൗചാലങ്ങള്‍ നിര്‍മിച്ചു.

2)      150 മില്യണ്‍ Lpg കണക്ഷന്‍ പുതുതായി സ്ഥാപിച്ചു.

3)      370 മില്യണ്‍ ബാങ്ക് അക്കൗണ്ടുകള്‍ സ്ഥാപിച്ചു.

4)      200000 കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മിച്ചു

5)      5 മില്യണ്‍ പേര്‍ ഒറ്റദിവസത്തില്‍ ഓണ്‍ ലൈനില്‍ ഇന്‍കം ടാക്‌സ്  ഫയല്‍ ചെയ്തു. 10 ദിവസത്തില്‍ ഇവര്‍ക്ക് പണം തിരികെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു.

6)      24 മണിക്കൂറിനുള്ളില്‍ പുതിയ കമ്പനി രെജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നു.

7)      1 ജിബി ഡേറ്റയുടെ ഇന്ത്യയിലെ ചാര്‍ജ് 30 സെന്റ് മാത്രം. മറ്റ് രാജ്യങ്ങളില്‍ ഇതിന്റെ 30  മടങ്ങു്  കൂടുതല്‍.

8)      മാസങ്ങള്‍ എടുത്തിരുന്ന വിസ അപേക്ഷ പ്രോസസ്സ് , ഇ വിസ സംവിധാനത്തിലൂടെ വളരെ വേഗത്തിലാക്കി.

9)     OCI കാര്‍ഡും  PIO കാര്‍ഡും  ഒരുമിപ്പിക്കാന്‍  സംവിധാനം  ഉണ്ടാക്കി.

10)   കോര്‍പറേറ്റ് ടാക്‌സ്  കുറച്ചതുമൂലം വിദേശ കമ്പനികള്‍  വന്‍ നിക്ഷേപം ഇന്ത്യയില്‍ നടത്തും

    പ്രശ്!നങ്ങളെ ധൈര്യപൂര്‍വം നേരിട്ട്  പരിഹാരം കാണുന്നു എന്നും, തീവ്രവാദത്തിനെതിരായി അമേരിക്കയോടൊപ്പം പോരാടുമെന്നും മോദി അറിയിച്ചു, വിവിധ ഭാഷകള്‍, വേഷങ്ങള്‍, ആചാരങ്ങള്‍, മതങ്ങള്‍,കാലാവസ്ഥകള്‍,ഭക്ഷങ്ങള്‍  ഒക്കെയാണെങ്കിലും ഇന്ത്യക്കാര്‍ ഒരുമയോട്, നാനാത്വത്തില്‍ ഏകത്വമായി ജീവിക്കുന്നു.   അതുകൊണ്ട് തന്നെയാണ്  ലോകത്തിലെവിടെ എത്തിയാലും സഹകരണത്തോടും സഹവര്‍ത്തിത്വത്തോടും ജീവിക്കുവാന്‍ ഭാരതീയര്‍ക്ക് കഴിയുന്നത് . 

ടെക്‌സസില്‍ നിന്നും കൂടുതലായി  ഇന്ത്യയിലേക്ക് കയറ്റുമതി  ചെയ്യുന്ന പാചകഗ്യാസും, പെ ട്രോളിയം  ഇന്ധനവും  ഹൂസ്റ്റണില്‍  വമ്പിച്ച സാമ്പത്തിക  പുരോഗതി  ഉണ്ടാക്കുവെന്നും, അമേരിക്കയില്‍  നിന്നും ഡിഫെന്‍സ്  ഉപകരണങ്ങള്‍  ഇന്ത്യ  വാങ്ങുവെന്നും  പ്രസിഡന്റ്  ട്രംപ്  അറിയിച്ചു . പരസ്പര  സഹകരണത്തിലൂടെ  ഇരുരാഷ്ട്രങ്ങളുടെയും പുരോഗതിയാണ്  അന്തിമലക്ഷ്യം.

അമേരിക്കയില്‍ കുടിയേറിയ ആന്ത്യ ഇന്ത്യക്കാരുടെ ജീവിതം മുതല്‍, അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന രണ്ടാംതലമുറയുടെ ജീവിതം വരെ ചിത്രീകരിച്ച കലാപരിപാടികള്‍ അത്യുജ്ജലമായിരുന്നു. ഓരോ കലാരൂപത്തിലും പങ്കെടുത്ത അനേകം കലാ പ്രതിഭകള്‍ ഇടതടവില്ലാതെ രംഗത്തെത്തുകയും, രംഗമൊഴിയുകയും തുടര്‍ച്ചയായി നടന്നുകൊണ്ടിരുന്നു. ഓരോ കലാരൂപത്തിനും അനുയോജ്യമായി, മാറി മാറി വരുന്ന  രംഗ ചിത്രങ്ങള്‍ കാണികളെ അമ്പരപ്പിച്ചു. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര പശ്ചാത്തലത്തില്‍ അരംഗത്തെത്തിയ മോഹിനിയാട്ടം മലയാളി  പ്രേക്ഷകരില്‍  ആവേശ തിരിമാലകളുയര്‍ത്തി. 

ടെക്‌സസിലെ  മറ്റൊരു  പ്രധാന  പട്ടണമായ  ഡാലസ്സില്‍ നിന്നും 80 സംഘടനകളിലായി  10000  ഇന്‍ഡ്യന്‍ വംശജര്‍  ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡാലസ്സില്‍ നിന്നും പുറപെട്ട 20 ബസ്സുകളില്‍, ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  നിന്നുമുള്ള  ബസ്സും ഉള്‍പെട്ടിരുന്നു.  അനേകം  ഫുട്‌ബോള്‍ മത്സരങ്ങള്‍,  അമേരിക്കന്‍  രാഷ്ട്രീയ പാര്‍ട്ടികളുടെ  സമ്മേളനങ്ങള്‍ എല്ലാം  നടക്കുന്ന  ഹൂസ്റ്റണിലെ ചഞഏ  സ്‌റ്റേഡിയത്തിലെ  ജീവനക്കാര്‍,  ഇത്രയും  സമാധാന ശീലരും. മര്യാദയോടെ പെരുമാറുന്നതുമായ ഒരു ജനത ഇതിനു മുന്‍പ്  ഇവിടെ എത്തിയിട്ടില്ല എന്ന്  അഭിപ്രായപെട്ടത്, എല്ലാ  ഭാരതീയര്‍ക്കും  അഭിമാനത്തിന്  കാരണമാകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.