You are Here : Home / USA News

ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഒരിക്കലും മാറ്റമില്ലാത്തത്: ഇവാഞ്ചലിസ്റ്റ് മൈക്കിൾ ഹ്യൂസ്

Text Size  

Story Dated: Thursday, September 19, 2019 02:53 hrs UTC

 
(പി. സി. മാത്യു)
 
ഡാളസ്: ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഒരിക്കലും ഉതിർന്നു പോകുന്നതല്ലെന്നും അവ എന്നേക്കുമായി നിലകൊള്ളുകയും പരിശുദ്ധാത്മാവ് ഒരുവനിൽ പ്രവർത്തിക്കുമ്പോൾ അവ പൂർണമായി വെളിപ്പെട്ടുവരുകയും ചെയ്യുമെന്ന് ഇവാഞ്ചലിസ്റ്റ് മൈക്കിൾ ഹ്യൂസ്  ഉദ്‌ബോധിപ്പിച്ചു. അഗപ്പേ ഫുൾ ഗോസ്പൽ മിനിസ്ട്രിയുടെ പതിമൂന്നാമത് "എഴുന്നു പ്രകാശിക്ക" (Arise and Shine) കോൺഫെറെൻസിനു തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രസംഗത്തിലാണ് അഗപ്പേ ചർച്ച് ഹോളിലെ നിറഞ്ഞ സദസ്സിനോട് യുവ  ഇവാഞ്ചലിസ്റ്റ് ആയ മൈക്കിൾ ഹ്യൂസ് ശക്തമായ ഭാഷയിൽ ദൈവ വചനം പ്രഘോഷിച്ചത്.
 
അഗപ്പേ ഫുൾ ഗോസ്പൽ മിനിസ്ട്രിയുടെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ ഷാജി കെ. ഡാനിയേൽ പ്രാർത്ഥനയോടെ നാലു ദിവസം നീണ്ടു നിൽക്കുന്ന കോൺഫെൻറെൻസ് ഉദ്‌ഘാടനം ചെയ്തു.  "ഒരു വ്യക്തി എഴുന്നു പ്രകാശിക്കണമെങ്കിൽ മൂന്നു കാര്യങ്ങൾ പ്രധാനമായും ആവശ്യമാണെന്നും അവയിൽ ഒന്നാമത്തേത് യേശു ക്രിസ്തുവുമായി ശക്തമായ ബന്ധം ഉണ്ടാക്കണം, രണ്ടാമതായി ദൈവ വചനം ഗ്രഹിക്കണം, മൂന്നാമതായി ദൈവവേലയിൽ സമ്പൂർണമായുള്ള സമർപ്പണം ഉണ്ടാവണം." എന്ന് പാസ്റ്റർ ഷാജി കെ. ഡാനിയേൽ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
തുടർന്നുള്ള പ്രസംഗത്തിൽ ഇന്നത്തെ യുവ തലമുറയ്ക്ക് കൈമാറേണ്ട സുവിശേഷം യേശുവിന്റെ ക്രൂശു മരണവും താൻ തന്റെ ശരീരത്തിൽ ഏറ്റ പീഡനവുമാണെന്നും ഓരോരുത്തനും ഇപ്പോൾ ജീവിക്കുന്ന സുഖ സൗകര്യങ്ങൾ വിട്ടു മുൻപോട്ടു വരണമെന്നും എങ്കിൽ മാത്രമേ ദൈവാത്മാവിനു ഹൃദയത്തിൽ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു എന്നും  ഇവാഞ്ചലിസ്റ്റ് മൈക്കിൾ ഹ്യൂസ് സഭയെ ഓർമിപ്പിച്ചു.   ദൈവാത്മാവ് പ്രവർത്തിക്കുമ്പോൾ വലിയ വലിയ കാര്യങ്ങൾ അങ്ങനെയുള്ള വ്യക്തികളെ കൊണ്ട് ദൈവം ചെയ്തെടുക്കുമെന്നും അതിനായി ഒരു പ്രത്യേക വാഞ്ഛ നമ്മിൽ ഉണ്ടാകേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.  വിശുദ്ധി പാലിക്കുകയും കൂടാതെ സഭയിൽ വരുമ്പോൾ ഒക്കെയും യേശുവിനെ രുചിച്ചറിയാതെ ആരും പോകരുന്നത്. കാരണം യേശു കാൽവറിയിൽ നമ്മുടെ എല്ലാ വേദനകളും സഹിച്ചു, എല്ലാ പാപങ്ങളും കഴുകി. നമുക്കുവേണ്ടി തന്റെ ജീവനെയും നൽകി.
 
മാളിക മുകളിൽ കാത്തിരുന്ന് പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധാത്മാവ് ഇറങ്ങിവന്നു ഒരു കാറ്റ് ശക്തിയായി വീശുന്നപോലെ, പിന്നീടത് തീ പോലെ ഓരോരുത്തനിൽ നിന്നും പുറത്തേക്കു വന്നു. കാറ്റു വരുമ്പോൾ അത് നമ്മുടെ ഉള്ളിലേക്ക് ചെല്ലുന്നതു പോലെ പരിശുദ്ധാത്മാവ് ഉള്ളിൽ വരുകയും നാം പരിശുദ്ധവിനാൽ സ്നാനം കഴിക്കപ്പെടുകയും ചയ്യുന്നു.  അപ്പോൾ ആ വ്യക്തി ശുദ്ധീകരിക്കപ്പെട്ടു ഒരു പുതിയ വ്യക്തി ആയി മാറുന്നു.  തീയിൽ ഇടപെട്ട മൂന്നുപേർക്ക് പൊള്ളൽ എല്കാതിരുന്നത് അവർ പരിശുദ്ധാത്മാവ് നിറഞ്ഞവർ ആയതിനാലാണ്. യേശു പറഞ്ഞു "മുട്ടുവിൻ തുറക്കപ്പെടും, അന്വഷിപ്പിൻ നിങ്ങൾ കണ്ടെത്തും, ചോദിപ്പിൻ നിങ്ങൾക്കു ലഭിക്കും.  നിങ്ങൾ ദൈവത്തോട് ചോദിക്കുക. സ്വർഗ്ഗത്തിലെ നല്ല പിതാവ് ധാരാളമായി പരിശുദ്ധാവിനെ നിങ്ങൾക്കു നൽകും കാരണം സ്വന്തം അപ്പനെക്കാൾ നമ്മെ പിതാവായ ദൈവം സ്നേഹിക്കുന്നു.
 
നിങ്ങൾ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യരുത്.  നിങ്ങൾ ഓരോരുത്തർക്കും ദൈവം നല്ല വരങ്ങൾ നൽകിയിരിക്കുന്നു. ദാവീദ് പോലും ഗൊല്യാത്തിനെ നേരിടുവാൻ അഞ്ചു കല്ലുമാത്രമേ കരുതിയുള്ളൂ, പക്ഷെ ദൈവം അവനെക്കൊണ്ട് വലിയ കാര്യങ്ങൾ ചെയ്യിച്ചതുപോലെ നിങ്ങൾ എത്ര എളിയ വ്യക്തി ആയാലും നിങ്ങളെ കൊണ്ടും വലിയ കാര്യങ്ങൾ ചെയ്യിയ്ക്കുവാൻ ദൈവം ശക്തനാണ്. യേശുവിന്റെ വാഗ്ദത്തം ഒരിക്കലും ഉതിർന്നു പോകാതെ നിലനിക്കുന്നു. അവൻ നമ്മെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ലെന്നുള്ളത് മാറ്റമില്ലാത്ത വാഗ്ദാനമാണെന്നു മൈക്കിൾ ഹ്യൂസ് തന്റെ പ്രസംഗത്തിലൂടെ, അനേക സാക്ഷ്യങ്ങളിലൂടെ സഭയെ ഉദ്‌ബോധിപ്പിച്ചു. സ്നേഹ വിരുന്നിനു ശേഷം യോഗം പിരിഞ്ഞു.
 
അറിയിപ്പ്:
ഇന്ന് വ്യഴാഴ്ച്ച വൈകിട്ട് 6:45 ന് നടക്കുന്ന കോണ്ഫറൻസിൽ പ്രശസ്ത ഇവാഞ്ചലിസ്റ്റായ പാസ്റ്റർ റാം ബാബു പ്രസംഗിക്കും.  ദൈവ വചനം ശ്രവിക്കുവാൻ താല്പര്യമുള്ള ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി സീനിയർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ, മിസ്സസ് ഷൈനി ചെറിയാൻ ഡാനിയേൽ, പാസ്റ്റർ കോശി ചെറിയാൻ, പാസ്റ്റർ ജോർജ് വര്ഗീസ്, പാസ്റ്റർ ജെഫെറി ജേക്കബ്, പാസ്റ്റർ ജോൺ എബ്രഹാം, പാസ്റ്റർ സോമ ശേഖരൻ എന്നിവർ സംയുക്തമായി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.
 
ഫോട്ടോയിൽ: 
 ഇവാഞ്ചലിസ്റ്റ് മൈക്കിൾ ഹ്യൂസ് പ്രസംഗിക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.