You are Here : Home / USA News

യുവാക്കളേ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം: മാര്‍ തിയഡോഷ്യസ്

Text Size  

Story Dated: Wednesday, November 13, 2013 12:11 hrs UTC

താമ്പാ, ഫ്‌ളോറിഡാ: ഭദ്രാസനപ്പിറവിയുടെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസ്, പുതിയ തലമുറയെ സഭയുടെ മുഖ്യധാരയിലേക്കും നേതൃത്വത്തിലേക്കും കൊണ്ടുവരണമെന്ന് ഭദ്രാസന അദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഭാ ജനങ്ങളേ ആഹ്വാനം ചെയ്തു. ഡയോസിസിലെ സതേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സില്‍വര്‍ ജൂബിലി സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ തിയഡോഷ്യസ്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ മുന്‍ ബിഷപ്പായിരുന്ന റൈറ്റ്.റവ.ഡോ. യൂയാക്കിം മാര്‍ കൂറിലോസ് മുഖ്യ അതിഥിയായി യോഗത്തേ അഭിസംബോധന ചെയ്തു.

 

ഡയോസിന്റെ സര്‍വ്വോന്മുഖമായ വളര്‍ച്ചയില്‍ പങ്കുവഹിച്ച സഭാജനങ്ങളേ യോഗം അനുമോദിച്ചു. പുതിയ തലമുറയെ മുഖ്യധാരയില്‍ കൊണ്ടുവന്ന് അധികാരം കൈമാറ്റം ചെയ്യുന്നതിന്റെ നാന്ദിയായി സൗത്ത് ഫ്‌ളോറിഡ, മാര്‍തോമാ ഇടവക വൈസ് പ്രസിഡന്റ് തോമസ് ഇടിചാണ്ടി, ഓര്‍ലാന്‍ഡോ മാര്‍തോമാ ഇടവകയിലെ യുവാവ് കെവിന്‍ ജോണിന് വേദപുസ്തകം കൈമാറിയ ചരിത്രമുഹൂര്‍ത്തത്തെ ജനകൂട്ടം ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. ഡയോസിഷന്‍ , സെക്രട്ടറി റവ.കെ.ഇ.ഗീവര്‍ഗീസ് സില്‍വര് ജൂബിലി പ്രവര്‍ത്തനങ്ങളുടെ സാക്ഷിപ്ത രൂപം യോഗത്തില്‍ അവതരിപ്പിച്ചു.

 

ഡയോസിഷന്‍ കൗണ്‍സില്‍ അംഗം ജോര്‍ജി വര്‍ഗീസ്, സൗത്ത് ഫ്‌ളോറിഡ മാര്‍തോമാ ഇടവക വികാരി റവ.ജോണ്‍ മാത്യൂ, ട്രഷറാര്‍ വര്‍ഗീസ് സക്കറിയാ, ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കണ്‍വീനര്‍ കുരുവിള ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാമിലി കോണ്‍ഫറന്‍സ് ക്വൊയറിന്റെയും താമ്പാ സെന്റ് മാര്‍ക്ക് ഇടവക ക്വൊയറിന്റെയും മനോഹര ഗാനങ്ങള്‍ സതേണ്‍ റീജിയണല്‍ ജൂബിലി സമ്മേളനത്തിനു മാറ്റം പകര്‍ന്നു. മനോഹരമായി ഈ ത്രിദിന കുടുംബസംഗമം നടത്തിപ്പില്‍ ചുക്കാന്‍ പിടിച്ച ഡയോസിഷന്‍ കൗണ്‍സില്‍ അംഗവും കോണ്‍ഫറന്‍സ് കണ്‍വീനറുമായ ജോര്‍ജി വര്‍ഗീസിനെ യോഗം അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.