You are Here : Home / USA News

കാരുണ്യത്തിന്റെ പൂച്ചെണ്ടുമായി അമേരിക്കയിൽ നിന്നൊരു നന്മ മരം

Text Size  

Story Dated: Wednesday, July 31, 2019 11:18 hrs EDT

ജീമോന്‍ ജോര്‍ജ്

 

 

 

ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന 22 കുരുന്നു ഗായിക പ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഫ്‌ളവേഴ്സ് ടിവി. ഫ്‌ളവേഴ്സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്നാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതാണ് പുതിയ പദ്ധതി. സ്‌കോളര്‍ഷിപ്പ് വഴി ബുരുദാനന്തര ബിരുദം വരെ പഠിക്കാന്‍ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്

സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്‌ളവേഴ്സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്.

ചുരുങ്ങിയ കാലം കൊണ്ട്‌ ടെലിവിഷൻ മേഖലയിൽ വിസ്മയം കാഴ്ചവെച്ച ഫ്ലവേഴ്സ്‌ ടിവിയുടെ അമരക്കാരൻ ശ്രീകണ്ഠൻ നായർക്ക്‌ ഈ പദ്ധതിയിൽ വലിയ പ്രതീക്ഷയാണുള്ളത്.ഒരു അമേരിക്കൻ മലയാളി ഇതിൽ പങ്കാളിയാകുക വഴി ഈ 
പ്രോഗ്രാമിന്റെ ലോക വ്യാപകമായ സ്വീകാര്യതയാണൂ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഭാവിതലമുറയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾക്ക് ജീവിതത്തിൽ പ്രകാശമാകാൻ ഏഴാം കടൽ കടന്നെത്തിയ നന്മ മരമാണ് ശ്രീ. സിജോ വടക്കൻ. വാക്കുകളിൽ ഒതുങ്ങുന്നതല്ല സിജോ യോടുള്ള നന്ദിയും കടപ്പാടും. ഫ്ലവേഴ്സ് ടി.വിയുടെ ഏറ്റവും ജനപ്രീതി നേടിയ പരിപാടികളിലൊന്നായ ഫ്ലവേഴ്സ് ടോപ് സിംഗറിലെ 22 മത്സരാർത്ഥികൾക്കും അവരുടെ വിദ്യാഭ്യാസത്തിനായി 20 ലക്ഷം രൂപ വീതം നൽകാനായി തീരുമാനിച്ചപ്പോൾ അതെങ്ങനെ കണ്ടെത്തും, ആരെ സമീപിക്കും എന്ന  ചിന്തയിലായിരുന്നു ഞാൻ. ആ സമയത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് മധു കൊട്ടാരക്കരയാണ് എന്നോട് സിജോയെക്കുറിച്ചും സിജോ ജീവിതത്തിലിതു വരെ നടന്നു തീർത്ത കാരുണ്യവഴികളെ കുറിച്ചും സംസാരിക്കുന്നത്. കാര്യം പറഞ്ഞയുടൻ അദ്ദേഹം ഇതിൽ പങ്കു ചേർന്നു. ഒരു മത്സരാർത്ഥിക്ക് ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നതിനായി 20 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് അദ്ദേഹം ഏർപ്പെടുത്തി. തിരിഞ്ഞുനോക്കുമ്പോൾ  വലിയ സന്തോഷം തോന്നുന്നു. അമേരിക്കൻ മലയാളികൾക്കും ഇത് വലിയൊരു അഭിമാന നിമിഷമായിരിക്കും. നന്ദി ശ്രീ സിജോ വടക്കൻ. അങ്ങയുടെ എല്ലാ ഭാവി പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു.

മാരിവില്ലിന്റെ മനോഹാരിതയോടെ ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന ഏഴംഗ പ്രോമോട്ടേഴ്‌സിന്റെ നേതൃത്വത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് കാഴ്ചയുടെ പുതു വസന്തം രചിച്ച മലയാള മാധ്യമ മേഖലയില്‍ ഫ്‌ലവേഴ്‌സ് ഒരു നന്മയുടെ പൂമരം നടുമ്പോള്‍ സംഗീതം ജീവാംശമായി കൊണ്ട് നടക്കുന്ന എനിക്ക് അതിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷമുണ്ടന്ന് സിജോ വടക്കന്‍ പറഞ്ഞു.ഇവരുടെ ഏഴു സ്വരങ്ങള്‍ക്ക് കൃത്യമായ ശ്രുതിയും താളവുമൊക്കെ ചേര്‍ന്നപ്പോള്‍ വെറുമൊരു ബിസിനസ്സിനപ്പുറത്തേക്ക് നന്മയുടെ പ്രകാശവും പരക്കാന്‍ തുടങ്ങി. അതിന്റെ മറ്റൊരു ഉദാഹരണമാണു കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഈ കരുതല്‍ പദ്ധതി.ഫ്‌ളവേഴ്സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ തല്‍സമയ പ്രോഗ്രാമിന്റെ ഭാഗാമാകുവാന്‍ വേണ്ടി അമേരിക്കയില്‍ നിന്ന് കൊച്ചിയിലെത്തിയതാണു അദ്ദേഹം.അതി സുക്ഷമമായ തെരഞ്ഞെടുപ്പിലൂടെയാണു കുട്ടികളുടെ ഗോഡ് ഫാദേഴ്‌സിനെയും തെരഞ്ഞെടുത്തത് എന്നറിഞ്ഞപ്പോള്‍ അതിന്റെ ഭാഗമായെത്തിയ എനിക്ക് ഇത് എന്റെ കരിയറിനും എന്റെ സ്ഥാപനങ്ങള്‍ക്കുമുള്ള ഒരാദരവായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.എല്ലാ അമേരിക്കന്‍ മലയാളികളെയും പോലെ വേദനിക്കുന്ന ഒരു കാര്യമാണു അടുത്ത തലമുറയും കേരളവുമായുള്ള അകലം. എന്നാല്‍ എന്റെ കുട്ടികളായ അലന്‍, ആന്‍ ഒരു നീണ്ട കാലത്തേക്ക് ഈ പദ്ധതിയിലൂടെ കേരളവുമായി ബന്ധപ്പെട്ട് പോകുവാന്‍ കഴിയുമെന്നുള്ളതില്‍ അതിയായ സന്തോഷമുണ്ട്.ഈ പദ്ധതിയുടെ തുടര്‍ നടപടികളില്‍ എന്റെ കുട്ടികളെയും കൂടി പങ്കെടുപ്പിച്ചു പോകാനാണ് തീരുമാനം

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More