You are Here : Home / USA News

വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് പള്ളിയില്‍

Text Size  

Story Dated: Wednesday, July 31, 2019 02:58 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
" ഇനി മുതല്‍ സകല തലമുറകളും  എന്നെ ഭാഗ്യവതി എന്ന് വിളിക്കും" (Luke 1:48)
 
ഹ്യൂസ്റ്റണ്‍ ദൈവപുത്രന് മാതാവായി തീര്‍ന്ന ഭാഗ്യവതിയായ വിശുദ്ധ കന്യക മറിയം അമ്മയുടെ ശൂനോയോ /വാങ്ങിപ്പ് പെരുന്നാള്‍ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓഗസ്‌റ് മാസം 9 മുതല്‍ 11  വരെ  (വെള്ളി ,ശനി ഞായര്‍ )ദിവസങ്ങളില്‍ പൂര്‍വാധികം ഭംഗിയായി കൊണ്ടാടാന്‍  കര്‍ത്താവില്‍  പ്രത്യാശിക്കുന്നു .
 
പുതിയതായി നിര്‍മ്മിച്ച ദേവാലയത്തില്‍ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശക്ക് ശേഷം നടക്കുന്ന ആദ്യ പെരുന്നാളിന് വന്‍ ഒരുക്കങ്ങളാണ് പ്രസിഡന്റും വികാരിയുമായ ഞല് എൃ പോള്‍ തോട്ടക്കാട്ടിന്റെ നേതൃത്വത്തില്‍ പള്ളി മാനേജിങ് കമ്മിറ്റിയും  ഇടവ ജനങ്ങളും നടത്തിവരുന്നത് . ഭദ്രാസന മെത്രാപ്പോലീത്തയും  പാത്രീയാര്‍ക്കല്‍  വികാരിയുമായ    അഭിവന്ദ്യ മാര്‍ തീത്തോസ് യല്‍ദോ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെരുന്നാള്‍ ദിവസം നടക്കുന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയാണ് ഈ വര്‍ഷത്തെ പ്രധാന സവിഷേത.ആദ്യമായാണ് ഒരു അഞ്ചിന്മേല്‍ കുര്‍ബാന  ഈ മേഖലയില്‍ നടത്തപ്പെടുന്നത് .
 
ഓഗസ്റ്റ് 4  ന് കുര്‍ബാനന്തരം  കൊടിഉയര്‍ത്തു ന്നതോടെ പെരുന്നാളിന് ഔദ്യോഗിഗമായ തുടക്കമാവും. ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 .30ന് സന്ധ്യപ്രാര്ഥനയും തുടര്‍ന്ന്  സണ്‍ഡേസ്കൂളിന്റെ വാര്‍ഷിക പരിപാടിയും നടക്കും .10 ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യപ്രാര്ഥനയും അതിനുശേഷം ഞല് എൃ ഷിനോജ് ജോസഫ്  നയിക്കുന്ന വചന ശിശ്രുഷയും തുടര്‍ന്ന് പ്രദിക്ഷണം ,ആശീര്‍വാദം ,സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും .പെരുന്നാള്‍ ദിവസം പത്താം തീയതി ഞാറാഴ്ച രാവിലെ  8 .30 ന് ഭദ്രാസന മെത്രാപ്പോലീത്ത  അഭിവന്ദ്യ മാര്‍ തീത്തോസ് യല്‍ദോ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ അഞ്ചിന്മേല്‍  കുര്‍ബാന അര്‍പ്പിക്കപ്പെടും.ഭക്തി നിര്‍ഭരമായ  പ്രദിക്ഷിണവും ശേഷം ആശീര്‍വാദം ,നേര്‍ച്ചസദ്യ ,ലേലം  എന്നിവയ്ക്ക് ശേഷം ഈ വര്‍ഷത്തെ പെരുന്നാളിന് കൊടിയിറങ്ങും .
 
ഈ അനുഗ്രഹീത സന്ദര്‍ഭത്തില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടും നേര്‍ച്ചകാഴ്ചകളോടും കൂടെ വന്നു വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം പ്രാപിക്കാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു .
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.