You are Here : Home / USA News

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 31, 2019 10:56 hrs EDT

ന്യൂയോര്‍ക്ക്: നാല്‍പ്പത് പിന്നിട്ട എ.കെ.എം.ജിയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രതിജ്ഞയോടെ പ്രസിഡന്റായി ഡോ. ഉഷാ മോഹന്‍ദാസ് ചുമതലയേറ്റു. മന്‍ഹാട്ടനിലെ ഷെറാട്ടണ്‍ ടൈംസ് സ്ക്വയറില്‍ നടന്ന ഗാലാ ബാങ്ക്വറ്റില്‍ പ്രസിഡന്റ് ഡോ. തോമസ് മാത്യുവില്‍ നിന്നു ഗേവല്‍ ഏറ്റുവാങ്ങിയതോടെ സംഘനാ നേതൃത്വം ഒരിക്കല്‍കൂടി ഫ്‌ളോറിഡയിലേക്ക്.
 
ഹാള്‍ നിറഞ്ഞു കവിഞ്ഞ സദസ് പുതിയ പ്രസിഡന്റിനെ ഹര്‍ഷാരവങ്ങളോടെ എതിരേറ്റു. ആദ്യ വനിതാ പ്രസിഡന്റായി ഡോ. ശകുന്തളാ രാജഗോപാലും തുടര്‍ന്നു വന്നരും കാണിച്ച പാതകള്‍ പിന്തുടരുമെന്ന് ഡോ. ഉഷാ മോഹന്‍ദാസ് പറഞ്ഞു. എന്നല്ല സംഘടനയുടെ എല്ലാ മുന്‍ പ്രസിഡന്റുമാരും വെട്ടിത്തെളിച്ച പാതയിലൂടെയാവും താനും സഞ്ചരിക്കുക. 
 
വിജയകരമായി ന്യൂയോര്‍ക്ക് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ച പ്രസിഡന്റ് ഡോ. തോമസ് മാത്യുവിനും കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. അലക്‌സ് മാത്യുവിനും, ന്യൂയോര്‍ക്ക് ടീമിനും അവര്‍ നന്ദി പറഞ്ഞു. 
 
ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രളയാനന്തര കേരളത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാ ഡോക്ടര്‍മാര്‍ക്കും നമോവാകം. ഡോ. തോമസ് മാത്യു, ഡോ. എസ്.എസ് റാം, ഡോ. പ്രേം മേനോന്‍ തുടങ്ങി നിരവധി പേര്‍ കര്‍മ്മനിരതരും ഉദാരമതികളുമായി. 
 
സേവന പ്രവര്‍ത്തനത്തിനു പുറമെ വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളും സുപ്രധാനമാണെന്നു താന്‍ കരുതുന്നു. കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാന്‍ നമുക്ക് ശ്രമിക്കാം. യുവതലമുറയെ കുടുതലായി ആകര്‍ഷിക്കാം. സംഘടനാരംഗത്ത് ഊര്‍ജസ്വലമായ ഫ്‌ളോറിഡ ചാപ്ടറിനു വലിയ പ്രാധാന്യമുണ്ട്. ഡോ. രവീന്ദ്രനാഥ്, ഡോ. മജീദ് പുതുമന, ഡോ. രാജീവ് മേനോന്‍ തുടങ്ങി ഒട്ടേറേ പേര്‍ സജെവമായി പ്രവര്‍ത്തിക്കുന്നു. എ.കെ.എം.ജി റിപ്പോര്‍ട്ടുകള്‍ തയ്യറാാക്കുന്ന ഡോ. കൃഷ്ണ പ്രസാദിനെപോലുള്ളവരെയും അനുസ്മരിക്കുന്നു.
 
ഫ്‌ളോറിഡയില്‍ നിന്ന് നേരത്തെ ഡോ. രവീന്ദ്രനാഥ്, ഡോ. വെങ്കട് അയ്യര്‍, ഡോ. തോമസ് ബോസ്, ഡോ. സോമി ജോസഫ്, ഡോ. കരീം അബ്ദുള്‍, ഡോ. അരവിന്ദ് പിള്ള, ഡോ. സുരേന്ദ്രകുമാര്‍ തുടങ്ങിയവരൊക്കെ പ്രസിഡന്റുമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2016ല്‍ മയാമി ബീച്ച് കണ്‍വന്‍ഷന്‍ വലിയ വിജയമായിരുന്നു.
 
സോഷ്യല്‍മീഡിയ ശക്തിപ്പെടുത്തുക ഒരു ലക്ഷ്യമായി താന്‍ കാണുന്നു. അടുത്ത വര്‍ഷത്തെ കണ്‍വന്‍ഷന്‍ ജൂലൈ 18 മുതല്‍ 25 വരെ ഏഴുദിവസം സിംഫണി എന്ന അത്യാധുനിക കപ്പലിലാണ്. ലോകത്തിലെ ഏറ്റവും വലുതും പുതിയതുമാണ് ഈ കപ്പല്‍. 2000 ജോലിക്കാരുള്‍പ്പടെ 7000 പേര്‍ കയറും. 
 
ജമൈക്ക, മെക്‌സിക്കോ തുടങ്ങി വിവിധ പ്രദേശങ്ങള്‍ സഞ്ചരിക്കുമ്പോള്‍ തന്നെ നാലു ദിവസം സി.എം.ഇ ക്ലാസുകളുമുണ്ട്. 24 മണിക്കൂറും ഭക്ഷണവും കലാപരിപാടികളും. തനി കേരള ഭക്ഷണവും ലഭ്യമാക്കും. ഇതും പുതുമയാണ്
 
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്ക് 100 ഡോളര്‍ ഇളവുണ്ട്. നല്ല കാഴ്ച ലഭിക്കുന്ന റൂം ലഭിക്കാന്‍ നേരത്തെ ബുക്ക് ചെയ്യണം. 
 
ഓര്‍ലാന്‍ഡോയില്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. പ്രദീപ് ബൈജുവാണ് കണ്‍വന്‍ഷന്‍ ചെയര്‍. സംഘടനാ രംഗത്ത് കരുത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തി. ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് കെ. മൊയ്തീന്‍, ഡോ. അബ്ദുള്‍ ഗനി, ഡോ. അരവിന്ദ് പിള്ള തുടങ്ങി ഒരുപറ്റം പ്രഗത്ഭര്‍ സഹായവുമായി രംഗത്തുണ്ട്. എല്ലാവരോടും പ്രത്യേകമായി നന്ദി പറയുന്നു. 
 
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു ബിരുദമെടുത്ത ഡോ. ഉഷാ മോഹന്‍ദാസ് ന്യൂയോര്‍ക്കില്‍ നിന്ന് ഇന്റേണല്‍ റസിഡന്‍സി പൂര്‍ത്തിയാക്കി. അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ഫെല്ലോഷിപ്പ്. ഒരു പതിറ്റാണ്ടിലേറെ പെന്‍സില്‍വാനിയയില്‍ ചീഫ് ഓഫ് മെഡിക്കല്‍ സ്റ്റാഫ്, ചെയര്‍ ഓഫ് എതിക്‌സ് ആന്‍ഡ് പിയര്‍ റിവ്യൂ കമ്മിറ്റി, ചീഫ് ഓഫ് മെഡിസിന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
 
ഇപ്പോള്‍ ഫ്‌ളോറിഡയില്‍ ലേക്ക് മേരിയില്‍. പ്രമുഖ െ്രെപമറി കെയര്‍ ഗ്രൂപ്പില്‍ ഏരിയ മെഡിക്കല്‍ ഡയറക്ടര്‍ ആണ്. നാഷണല്‍ ഹോസ്പിസ് ഗ്രൂപ്പിന്റെ ടീം ഫിസിഷ്യനുമാണ്. ഒന്നര പതിറ്റാണ്ടായി എ.കെ.എം.ജിയില്‍ പ്രവര്‍ത്തിക്കുന്നു. 
ചിത്രങ്ങള്‍: മാത്യു മാഞ്ചേരില്‍, Medialogistics
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More