You are Here : Home / USA News

ബിജു ലോസൻ ഫോമാ അന്തർദേശീയ കൺവൻഷൻ ചെയർമാൻ. (പന്തളം ബിജു തോമസ്, P R O )

Text Size  

Story Dated: Wednesday, July 24, 2019 01:11 hrs UTC

ഡാളസ്: ഫോമായുടെ ഏഴാമത് അന്തർദേശീയ കൺവൻഷൻ ചെയർമാനായി ബിജു ലോസനെ നാഷണൽ കമ്മിറ്റി തിരഞ്ഞെടുത്തു. അമേരിക്കൻ ട്രാവൽ  ബിസിനസ് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള ബിജു ലോസൻ  എന്നും ഫോമായുടെ ഒരു സന്തത സഹചാരിയാണ്. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ  അന്തർദേശീയ കൺവൻഷന്റെ  ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമായിരിക്കും. ബിജു ലോസന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന അന്തർദേശീയ കൺവൻഷൻ കമ്മിറ്റിയ്ക്കായിരിക്കും ഈ  കൺവൻഷന്റെ  ചുമതലകൾ. ഇരുപതു വർഷങ്ങളായി,  ഡാളസിലെ ഫോർട്ട്വർത്ത്  കേന്ദ്രമായി പ്രവർത്തിക്കുന്ന ലോസൻ  ട്രാവൽ മാനേജ്‌മന്റ് കമ്പനിയുടെ ഉടമകൂടിയാണ്  ഇദ്ദേഹം.
 
കൺവൻഷന്റെ രൂപരേഖകൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ഫോമയിൽ ചരിത്രമെഴുതിയാണ് ഈ കമ്മറ്റിയുടെ പ്രയാണം, അത് അക്ഷരാർത്ഥത്തിൽ ഈ കൺവൻഷനിലും  നമുക്ക് അനുഭവിച്ചറിയാൻ സാധിക്കുമെന്ന് ചെയർമാൻ  ഫോമായ്ക്കു ഉറപ്പുനൽകുന്നു. കൺവൻഷൻ നടത്തി മുൻപരിചയമുള്ളവരും, ഇതിൽ പ്രാവണ്യം നേടിയവരുമടങ്ങുന്ന ഒരു വലിയ കമ്മറ്റി തന്നെ ഇതിനായി രൂപീകരിക്കും.  നമ്മൾ അമേരിക്കൻ മലയാളികൾ, നാടോടുമ്പോൾ നടുവേ തന്നെ ഓടണം, ഈ കൺവൻഷന്റെ രജിഷ്ട്രേഷൻ നടപടികൾ തുടങ്ങുന്നത്  നൂതന  സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടായിരിക്കും. വലിയ നെറ്റ് വർക്കിങ്ങ് സാധ്യമാക്കുന്നതിനാൽ, കൺവൻഷനിൽ  പങ്കെടുക്കുന്നവർക്ക് ആയാസരഹിതമായി പങ്കെടുത്തു മടങ്ങുവാനാകും.  
 
ഫോമായുടെ ഏഴാമത് കൺവൻഷൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബിജു ലോസന്  എല്ലാവിധ ആശംസകളും നേരുന്നതായി, എക്സിക്യൂട്ടീവുകളായ  പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽവൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌,  ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ  സംയുക്തമായി അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.