You are Here : Home / USA News

ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് വിദ്യാലയങ്ങൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു-പി പി ചെറിയാൻ

Text Size  

Story Dated: Friday, July 19, 2019 01:25 hrs UTC

ഡാളസ്  :അമേരിക്കൻ മലയാളി ജോസഫ് ചാണ്ടിയുടെ  ഇന്ത്യൻജീവകാരുണ്യ ട്രസ്റ്റ് തമിഴ്‌നാട് , തിരുവനന്തപുരം ജില്ലകളിലെ വിദ്യാലയങ്ങൾക്ക് സ്‌കോളർഷിപ്പ്  വിതരണം ചെയ്തു. കഴിഞ്ഞ ദിവസം മാർത്താണ്ഡം നേശമണി മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം കന്യാകുമാരി ജില്ലാ പ്രസിഡന്റ് മണികണ്ഠൻ യോഗം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ, ഇൻഡ്യൻ ജീവകാരുണ്യ  മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി, കോഡിനേറ്റർമാരായ സിബിൻ, എ.പി.ജിനൻ തുടങ്ങിയവർ പങ്കെടുത്തു. തമിഴ്‌നാട്ടിലെ സ്‌കൂളുകളിലേക്കുള്ള സ്‌കോളർഷിപ്പും തദവസരത്തിൽ വിതരണം ചെയ്തു. ഉച്ചക്ക്  അമരവിള എൽ.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങ് നെയ്യാറ്റിൻകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ജോസഫ് ചാണ്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കൗൺസിലർ ഗ്രാമം പ്രവീൺ, എൻ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റ് നാരായണൻനായർ , ബി.ഡി.ജെ.എസ് പ്രസിഡന്റ് രാജകുമാർ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് തിരുവനന്തപുരം എസ്.എം.വി ഹൈസ്‌കൂളിൽ നടന്ന ചടങ്ങ് കോൺഗ്രസ് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. മൂന്ന് കോളേജുകൾ ഉൾപ്പെടെ നാല്പതിലേറെ വ ിദ്യാലയങ്ങൾക്ക് സ്‌കോളർഷിപ്പും ട്രസ്റ്റ് ദത്തെടുത്ത രണ്ട് വിദ്യാർത്ഥികൾക്ക് ധനസഹായവും വിതരണം ചെയ്തു.
caption
തിരുവനന്തപുരം എസ്.എം.വി ഹൈസ്‌കൂളിൽ നടന്ന ചടങ്ങ് കോൺഗ്രസ് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് ചാണ്ടി , എ.പി.ജിനൻ തുടങ്ങിയവർ സമീപം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ

    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.