You are Here : Home / USA News

ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ആ​യു​ധ​ധാ​രി​യു​ടെ അ​ക്ര​മം; വെ​ടി​വ​ച്ചു വീ​ഴ്ത്തി പോ​ലീ​സ്

Text Size  

Story Dated: Sunday, July 14, 2019 08:29 hrs EDT

വാ​ഷിം​ഗ്ട​ണ്‍: വാ​ഷിം​ഗ്ട​ണി​ലെ കു​ടി​യേ​റ്റ​ക്കാ​രു​ടെ ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ആ​യു​ധ​ധാ​രി​യു​ടെ അ​ക്ര​മം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ക്ര​മി കെ​ട്ടി​ട​ത്തി​നും പു​റ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റു​ക​ൾ​ക്കും നേ​രെ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത്. പോ​ലീ​സ് അ​ക്ര​മി​യെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി. ഇ​യാ​ൾ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു.

അ​ക്ര​മി സ്ഫോ​ട​ക വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഒ​രു വാ​ഹ​നം ക​ത്തി​ന​ശി​ച്ച​താ​യി ട​ക്കോ​മ​യി​ലെ നോ​ർ​ത്ത് വെ​സ്റ്റ് ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​നു പു​റ​ത്തു സ്ഥാ​പി​ച്ചി​രു​ന്ന കൂ​റ്റ​ൻ പ്രൊ​പേ​ൻ ടാ​ങ്ക് ത​ക​ർ​ക്കാ​നാ​യി​രു​ന്നു അ​ക്ര​മി​യു​ടെ ശ്ര​മ​മെ​ന്നു ട​ക്കോ​മ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. അ​ക്ര​മി​യു​ടെ കൈ​യി​ൽ തോ​ക്കി​നു പു​റ​മേ ബാ​ഗും ഫ്ള​യ​റു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. 

യു​എ​സി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പാ​ർ​പ്പി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണു ഡി​റ്റ​ൻ​ഷ​ൻ സെ​ന്‍റ​റു​ക​ൾ. ഇ​വി​ടു​ത്തെ സൗ​ക​ര്യ​ങ്ങ​ൾ ത​ട​വ​റ​ക​ളേ​ക്കാ​ൾ കു​റ​വാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More