You are Here : Home / USA News

കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ പ്രസിദ്ധീകരണത്തിന് ഒരുങ്ങി

Text Size  

Story Dated: Saturday, July 06, 2019 02:27 hrs UTC

രാജന്‍ വാഴപ്പള്ളില്‍
 
വാഷിംഗ്ടണ്‍ ഡി.സി.- ജൂലൈ 17-മുതല്‍ 20 വരെ പെന്‍സില്‍വേനിയയിലെ പോക്കോണോസ് കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍,ന്‍ സെന്ററില്‍നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' എന്ന ന്യൂസ് ബുളറ്റിന്‍ പ്രസിദ്ധീകരണത്തിന് തയ്യാറായി. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു. മുന്‍വര്‍ഷത്തെപ്പോലെ തന്നെ ഈ വര്‍ഷവും കോണ്‍ഫറന്‍സിന്റെ വാര്‍ത്തകള്‍ അംഗങ്ങളിലേക്ക് എത്തിക്കുവാന്‍ അതിന്റെ ചുമതലക്കാര്‍ക്ക് ഇടയാകട്ടെയെന്ന് ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ ആശംസിച്ചു.
കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരെല്ലാം ഉറക്കത്തിന്റെ ആലസ്യത്തില്‍ ആഴ്ന്നു പോകുമ്പോള്‍ ഇതിനുവേണ്ടി ത്യാഗമനോഭാവത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു കൂട്ടം അംഗങ്ങളുടെ പ്രയത്‌നഫലമാണ് ക്രോണിക്കിള്‍ എന്ന ന്യൂസ് ലെറ്റര്‍.
 
കാര്‍ട്ടൂണും ഫോട്ടോ ഓഫ് ദി ഡേയും, ഫോട്ടോ സ്‌നാപ്പ്‌സും, കോണ്‍ഫറന്‍സ് റൗണ്ട് അപ്പുമൊക്കെ സ്ഥിരം പംക്തികളായി ഇതിലുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രിന്റിംഗ്, മനോഹരമായ പേജ് ലേഔട്ട് എന്നിവകൊണ്ട് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ക്രോണിക്കിള്‍ ഒരു സ്മരണികയായി മാറിക്കഴിഞ്ഞു.
കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തിനായി കലഹാരി റിസോര്‍ട്ടിലെ കോണ്‍ഫറന്‍സ് വേദിയോട് ചേര്‍ന്ന് ആധുനീക സജ്ജീകരണങ്ങളോട് കൂടിയ മീഡിയാ സെന്റര്‍ പൂര്‍ണ്ണ സജ്ജമാകും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് രാവിലെ  തന്നെ പ്രിന്റിംഗ് എഡീഷനായും സോഷ്യല്‍ മീഡിയാ വഴിയും മൊബൈല്‍ ആപ്പിളിക്കേഷനിലൂടെയും ലഭ്യമാകുന്ന വിധത്തിലാണ് ന്യൂസ് ബുളറ്റിന്‍ പ്രസിദ്ധീകരിയ്ക്കുന്നത്. ഫാ.ഷിബു ഡാനിയേല്‍, ജോര്‍ജ് തുമ്പയില്‍, രാജന്‍ യോഹന്നാന്‍, മാത്യു സാമുവേല്‍, പീലിപ്പോസ് ഫിലിപ്പ് എന്നിവരാണ് ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്റേഴ്‌സായി പ്രവര്‍ത്തിയ്ക്കുന്നത്.
ദിനപത്രങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നതുപോലെ തന്നെയാണ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും, കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കറസ്‌പോണ്ടന്റുമാരും ഉണ്ട്. ഇവര്‍ വൈകിട്ടോടെ എത്തിയ്ക്കുന്ന വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് മനോഹരമായി പുലര്‍ച്ചയോടെ പേജ് വിന്യാസം പൂര്‍ത്തിയാക്കി പ്രിന്റ് ചെയ്യാനാണ് തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ പറഞ്ഞു. 
 
കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന്റെ സ്മരണികയായി പലരും ഈ ന്യൂസ് ലെറ്റര്‍ വീടുകളിലേക്ക് കൊണ്ടുപോകാറുണ്ട്. ഈ വര്‍ഷവും കൂടുതല്‍ പുതുമകളോടെയാവും ന്യൂസ് ലെറ്റര്‍ പുറത്തിറക്കുകയെന്ന് ഫാ.ഷിബു ഡാനിയേല്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
കോ-ഓര്‍ഡിനേറ്റര്‍: ഫാ.സണ്ണി ജോസഫ്- 718-608-5583,
ജനറല്‍ സെക്രട്ടറി: ജോബി ജോണ്‍- 201-321-0045
ട്രഷറാര്‍: മാത്യൂ വര്‍ഗീസ് - 631-891-8184
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.