You are Here : Home / USA News

ഫോമയുടെ യങ്ങ്‌പ്രൊഫഷണല്‍ സ്സമ്മിറ്റില്‍ വിദ്യ കിഷോര്‍ സംസാരിക്കുന്നു

Text Size  

Story Dated: Monday, November 11, 2013 11:44 hrs UTC

 ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പടര്‍ന്നു കിടക്കുന്ന ബിസ്സിനസ്സ് ശൃംഖലയായ ജോണ്‌സണ്&ജോണ്‌സണ് കമ്പനിയിലെ ഹ്യൂമന്‍ റിസോഴ്‌സ്‌ മേധാവി വിദ്യകിഷോര്‍, ഫോമയുടെ ഏറ്റവും പുതിയ സംരംഭമായ 'യങ്ങ്‌പ്രൊഫഷണല്‍ സ്സമ്മിറ്റില്‍ സംസാരിക്കുന്നു. 1994 ല്‍ ഐടിയില്‍ ട്രെയിനിംഗ് കണ്‌സള്‍റ്റന്റ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച വിദ്യ, 2002 ല്‍ സിറ്റി സ്ട്രീറ്റ് എന്ന കമ്പനിയില്‍ ബെനിഫിട്ട്‌സ് അനാലിസ്റ്റായും, 2003 ല്‍ ജിഇ ഹെല്‍ത്ത്‌കെയറില്‍ എച്ച്ആര്‍ അനാലിസ്റ്റായും ജോലിനോക്കി. ഈ അവസരത്തില്‍ ന്യൂജേഴ്‌സിയിലെ റട്ടഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹ്യൂമന്റിസോഴ്‌സില്‍ ബിരുദാനന്ദരബിരുദവും എടുത്തു. തുടര്‍ന്ന് 2005 മുതല്‍ ജോണ്‌സണ്&ജോണ്‌സണ് കമ്പനിയില്‍ ജോലി ചെയ്തുവരുന്നു. ഇപ്പോള്‍ കമ്പനിയുടെ ഫാര്‍മസി ഡിവിഷനില്‍ എച്ച്ആര്‍ മേധാവിയായി ഔദ്യോഗികജീവിതം നയിക്കുന്നു.

 

അമേരിക്കന്‍ മലയാള മാധ്യമലോകത്തെ അറിയപ്പെടുന്ന വ്യക്തിയാണ് ഭര്‍ത്താവ് കൃഷ്ണകിഷോര്‍. യങ്ങ്‌പ്രൊഫഷണല്‍ സ്സമ്മിറ്റിന്റെ മോഡറേറ്റര്‍ കൂടിയാണ് അദ്ദേഹം. വിദ്യ കിഷോര്‍ യങ്ങ്‌പ്രൊഫഷണല്‍ സ്സമ്മിറ്റില്‍ സംസാരിക്കുക മാത്രമല്ല, ജോണ്‌സണ്&ജോണ്‌സണ് കമ്പനിയിലെ റിക്രൂട്ടര്‍മാരെ ജോബ്‌ഫെയറില്‍ പങ്കെടുക്കുകയും ചെയ്യാമെന്ന് വൈപിഎസ്‌ ചെയര്‍മാന്‍ ജിബിതോമസിന് ഉറപ്പ്‌നല്‍കി. യുവ പ്രൊഫഷണല്‍സിന്റെ ഉന്നമനത്തിനായി യുവനേതാവായ ജിബിതോമസ്‌ നേതൃത്വം കൊടുക്കുന്ന പരിപാടിയാണ് ഇതെന്ന പ്രത്യേകതയും യങ്ങ്‌പ്രൊഫഷണല്‍ സമ്മിറ്റിനുണ്ട്. ന്യൂജേഴ്‌സിയില്‍ ഇന്‍ഷുറന്‍സ് മോര്‍ഡ്‌ഗേയ്ജ് ബിസ്സിനസ്സും കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി പ്രസിഡന്റ് ആയും ജിബി തോമസ് സേവനം അനുഷ്ടിക്കുന്നു.

 

കൂടുതല്‍വിവരങ്ങള്‍ക്ക്: ജോര്‍ജ്മാത്യു 2675491196, ഗ്ലാഡ്‌സണ് വര്‍ഗ്ഗീസ് 8475618402, വര്‍ഗ്ഗീസ്ഫിലിപ്പ് 2159347212, ജിബിതോമസ് 9145731616, അനില്‍ പുത്തന്‍ചിറ 7323196001, റെനി പൗലോസ് 5103034868

 

വെബ്‌സൈറ്റ് :www.fomma.com രജിസ്റ്റര്‍ ചെയ്യാന്‍: http://fomaa.com/html/YPS2013Registration.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.