You are Here : Home / USA News

ഡന്റണിൽ കാണാതായ രണ്ടു വയസ്സു കാരൻ കാറിൽ മരിച്ച നിലയിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 04, 2019 10:26 hrs EDT

ഡന്റൻ (ടെക്സസ്) ∙ ഡന്റൻ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിനു സമീപമുള്ള അപ്പാർട്ട്മെന്റിൽ നിന്നും ജൂലൈ രണ്ടിന് കാണാതായ രണ്ടു വയസുകാരനെ വീടിനു സമീപത്തു പാർക്ക് ചെയ്തിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.
 
 
ജൂലൈ 3 ന് ഡന്റൻ പൊലീസ് മേധാവിയാണ് കുട്ടിയെ കണ്ടെത്തിയ വിവരം അറിയിച്ചത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകളൊന്നും കാണാനില്ലെന്നും മരണകാരണം പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കുടുംബാംഗത്തിന്റെതായിരുന്നു. രാവിലെ വാഹനത്തിൽ കയറുവാൻ ശ്രമിക്കുമ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് താപനില 98 ഡിഗ്രി ഫാരൻ ഹീറ്റായിരുന്നുവെന്ന് ചീഫ് പറഞ്ഞു. കുട്ടി എങ്ങനെ വാഹനത്തിൽ വന്നുവെന്നത് അന്വേഷിക്കുകയാണെന്നും ഇന്നലെ നൂറുകണക്കിന് പൊലീസും വോളണ്ടിയർമാരും അന്വേഷിച്ച സ്ഥലത്താണു മൃതദേഹം കണ്ടത്. കുട്ടിയെ കണ്ടെത്തിയ വാഹനത്തിനകത്ത് എന്താണെന്ന് വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
 
 
നേപ്പാളിൽ നിന്നും യൂണിവേഴ്സിറ്റിയിൽ പഠനത്തിനെത്തിയതായിരുന്നു കുട്ടിയുടെ പിതാവ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More