You are Here : Home / USA News

ക്രിസ്‌തീയ ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്‌തു

Text Size  

Story Dated: Monday, November 11, 2013 11:35 hrs UTC

തോമസ്‌ റ്റി ഉമ്മന്‍

 

എറ്റേര്‍ണല്‍ മ്യൂസിക്‌ മിനിസ്‌ട്രിയുടെ പ്രഥമ സംരംഭമായ ക്രി സ്‌തീയ ഭക്തിഗാന ആല്‍ബം `കൃപയേകണം നാഥാ' ഒക്ടോബര്‍ 13 ഞായറാഴ്‌ച്ച ടൈസണ്‍ സെന്ററില്‍ നടന്ന `സ്‌തുതി ചെയ്‌ മനമേ' ക്രിസ്‌തീയ മ്യൂസിക്കല്‍ ഇവന്റിനോടനുബന്ധിച്ച്‌ പ്രകാശനം ചെയ്‌തു. സുനില്‍ ഈശോ വാളക്കുഴി രചിച്ച്‌ ഈണം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്‌ കെസ്റ്റര്‍ കുട്ടിയച്ചന്‍ , സന്തോഷ്‌ ജോയ്‌, ലാജി തോമസ്‌, സാം പൂവച്ചല്‍ , സുനില്‍ ജ്യോതിസ്‌, മിന്‍സി എന്നിവരാണ്‌. മാര്‍ട്ടീന്‍ മുണ്ടക്കയം ഗാനങ്ങള്‍ക്ക്‌ ഓര്‍ക്കസ്‌ട്രേഷന്‍ നല്‍കിയിരിക്കുന്നു. സെന്റ്‌ തോമസ്‌ എക്യുമെനീകല്‍ ഫെഡറേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റും സെന്റ്‌ ജോണ്‍സ്‌ മാര്‍ത്തോമ ഇടവക വികാരിയുമായ റവ. ജോജി കെ മാത്യു, ജയ്‌ ഹിന്ദ്‌ ടിവി യു.എസ്‌.എ ഡയറക്ടറും അക്ഷരം മാഗസിന്‍ സി.ഇ.ഒയുമായ ജിന്‍സ്‌മോന്‍ സക്കറിയക്ക്‌ പ്രഥമ കോപ്പി നല്‍കികൊണ്ട്‌ പ്രകാശനം ചെയ്‌തു. ഡിവൈന്‍ മ്യൂസിക്‌ ആണ്‌ സി.ഡികള്‍ യു.എസ്‌.എയില്‍ വിതരണം ചെയ്യുന്നത്‌. സി.ഡികള്‍ ലഭ്യമാകാന്‍ ഈ നമ്പറില്‍ ബന്ധപ്പെടുക : ലാജി 5168490368, tlagi55@gmail.com.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.