You are Here : Home / USA News

നോര്‍ത്ത് അമേരിക്ക ഭദ്രാസന സേവികാസംഘം ദേശീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

Text Size  

Story Dated: Tuesday, July 02, 2019 02:50 hrs UTC

ജീമോന്‍ റാന്നി
2.7k
Shares
 Share  Tweet  Pin
 
ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 19മതു ഭദ്രാസന  
സേവികാസംഘം ദേശീയ കോണ്‍ഫറന്‍സ് വന്‍വിജയമാക്കി തീര്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്നു കോണ്‍ഫറന്‍സ് സംഘാടകര്‍ അറിയിച്ചു. 
 
2019 ഒക്ടോബര്‍ 1013 (വ്യാഴം മുതല്‍ ഞായര്‍) വരെ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന കോണ്‍ഫറന്‍സിനു ട്രിനിറ്റി   ഇടവക സേവികാസംഘമാണ് ആതിഥേയത്വം വഹിക്കുന്നത്. 
 
ഭദ്രാസന എപ്പിസ്‌കോപ്പ ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, മാര്‍ത്തോമാ സേവികാ സംഘം പ്രസിഡന്റ് ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ, ആനി കോശി, നീതി പ്രസാദ്,  തുടങ്ങിയവര്‍ മുഖ്യ നേതൃത്വം നല്‍കും. 
 
"Women as Agents of Life" (സ്ത്രീകള്‍ ജീവന്റെ വാഹകര്‍) എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ചു പഠനങ്ങളും ചര്‍ച്ചകളും നടക്കും.  
 
ഈ കോണ്‍ഫറന്‍സിനെ  അവിസ്മരണീയമാക്കി മാറ്റുന്നതിന് വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കന്നതെന്നു കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ മറിയാമ്മ തോമസ്(മോളി, സെക്രട്ടറി ഷെറി റജി, ട്രഷറര്‍ ലിസി രാജന്‍ എന്നിവര്‍ അറിയിച്ചു. 
 
ഹൂസ്റ്റണ്‍ നഗരകാഴ്ചകളോടാപ്പം 'നാസ' ബഹിരാകാശ കേന്ദ്രവും കാണുന്നതിനുള്ള ടൂര്‍ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഹൂസ്റ്റണ്‍ 'ഹോബി' എയര്‍പോര്‍ട്ടിനു തൊട്ടടുത്തുള്ള 4 സ്റ്റാര്‍ ഹോട്ടല്‍ ഹൂസ്റ്റണ്‍ മാരിയറ്റ് സൗത്തിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളില്‍ നിന്നായി 500 ല്‍ പരം വനിതകളെ കോണ്ഫറന്‍സില്‍ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 
 
കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനു ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു  രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ദീനാ മാത്യു (ജോയമ്മ)
അറിയിച്ചു. 100 ഡോളര്‍ നല്‍കി കോണ്‍ഫറന്‍സില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി വിവിധ ഇടവക സേവികാസംഘങ്ങളുടെ അഭ്യര്‍ത്ഥനയെ മാനിച്ചു ജൂലൈ 31 വരെയാക്കിയിരിക്കുന്നുവെന്നും കണ്‍വീനെര്‍ അറിയിച്ചു.
 
കോണ്‍ഫറന്‍സുകളുടെ ചരിത്രവും അഭിവന്ദ്യ തിരുമേനിമാരുടെ സന്ദേശങ്ങളും ഈടുറ്റ ലേഖനങ്ങളും കവിതകളുമൊക്കെയായി മനോഹരമായ  ഒരു സുവനീര്‍ പണിപ്പുരയിലാണെന്നു സുവനീര് കണ്‍വീനര്‍ സൂസന്‍ ജോസ് (ഷീജ) അറിയിച്ചു. 
പരസ്യങ്ങള്‍ നല്‍കി നിരവധി ബിസിനസ് സ്ഥാപനങ്ങളും വ്യക്തികളും ഉറച്ച പിന്തുണയാണ് നല്‍കുന്നത്തെ. ഓഗസ്റ്റ്  15 ആണ് പരസ്യങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.   
 
വത്സാ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന സെല്ലിന്റെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം  8  മുതല്‍ 9 വരെ ( ഹൂസ്റ്റണ്‍ സമയം) നടത്തപ്പെടുന്ന ടെലി കോണ്‍ഫറന്‍സ് പ്രാര്‍ത്ഥനയില്‍ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പങ്കെടുക്കാവുന്നതാണ്. പ്രയര്‍ ലൈന്‍ നമ്പര്‍ 712 775 7035 അക്‌സസ്സ് കോഡ് 379440#         
 
റവ. ജേക്കബ് പി. തോമസ് (വികാരി) റവ. റോഷന്‍ വി. മാത്യൂസ് (അസി. വികാരി) മറിയാമ്മ തോമസ് (ജന.കണ്‍വീനര്‍) ഷെറി റജി ( സെക്രട്ടറി) ലിസ്സി രാജന്‍ (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.  
 
കൂടുതല്‍ വിവരങ്ങള്‍ക്ക്; 
 
മറിയാമ്മ തോമസ് (മോളി) (ജന.കണ്‍വീനര്‍)  832 606 4346   
ഷെറി റെജി (സെക്രട്ടറി)  832 633 0769 
ലിസ്സി രാജന്‍ ( ട്രഷറര്‍)   713 582 0140   
ദീന മാത്യു (ജോയമ്മ) (റജിസ്‌ട്രേഷന്‍)   832 262 7158  
സൂസന്‍ ജോസ് (ഷീജ) (സുവനീര്‍)   281 777 9481 
ഗ്രേസി വട്ടക്കുന്നേല്‍ (അക്കോമഡേഷന്‍)  832 741 5121   
 
web: www.DSSC2019.com
emails :2019dssc@gmail.com, souvenir@dssc2019.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.