You are Here : Home / USA News

ഡീക്കന്‍ ബ്ര. ജോബി ജോസഫിന് ഫിലാഡല്‍ഫിയയില്‍ ഹൃദ്യമായ യാത്രയയപ്പ്

Text Size  

Story Dated: Wednesday, May 29, 2019 11:55 hrs UTC

ജോസ് മാളേയ്ക്കല്‍
 
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ കഴിഞ്ഞ നാലുമാസക്കാലം അള്‍ത്താരശുശ്രൂഷയും, വൈദികപരിശീലനവും, ഇടവകസേവനവും നിര്‍വഹിച്ചശേഷം വൈദികപഠനം പൂര്‍ത്തിയാക്കി, തിരുപ്പട്ടം സ്വീകരിക്കുന്നതിനുള്ള അവസാനവട്ട സെമിനാരി പരിശീലനത്തിനായി ചിക്കാഗോയിലേç മടങ്ങുന്ന സബ് ഡീക്കന്‍ ബ്ര. ജോബി ജോസഫ് വെള്ളൂക്കുന്നേലിന് ഇടവകാസമൂഹം ഹൃദ്യമായ യാത്രയയപ്പു നല്‍കി.  
 
മെയ് 5 ഞായറാഴ്ച്ച  രാവിലെ ഒമ്പതരയ്ക്കുള്ള ഇംഗ്ലീഷ് കുര്‍ബാനയ്ക്കുശേഷം ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യാത്രയയപ്പു സമ്മേളനത്തില്‍ സബ്ഡീക്കന്‍ ബ്രദര്‍ ജോബി ജോസഫിന്റെ പ്രവര്‍ത്തനങ്ങളെയും, സേവനങ്ങളെയും പ്രശംസിച്ച് ഇടവകവികാരി ഫാ. വിനോദ്, കൈക്കാരന്‍ ബിനു പോള്‍, മതബോധന സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, സണ്ടേ സ്കൂള്‍ æട്ടികളുടെ പ്രതിനിധി ആന്‍ എബ്രാഹം എന്നിവര്‍ സംസാരിച്ചു. 
 
മാതൃഇടവകയായ സാന്റ അന സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വച്ച് ചിക്കാഗൊ സെ. തോമസ് സീറോമലബാര്‍ രൂപതാബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍നിന്നും 2017 ജൂലൈ 14 ന് സഭാവസ്ത്രങ്ങളും, സബ് ഡീക്കന്‍ പട്ടവും സ്വീകരിച്ച ബ്ര. ജോബി ജോസഫ് വെള്ളൂക്കുന്നേല്‍ ചിക്കാഗൊ മണ്ടലെയിന്‍ സെമിനാരിയിലെ രണ്ടാംവര്‍ഷ ദൈവശാസ്ത്ര വിദ്യാര്‍ത്ഥിയാണ്. ചിക്കാഗൊ രൂപതയ്ക്കുവേണ്ടി വൈദികപഠനം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന അവസാനവര്‍ഷ വൈദികവിദ്യാര്‍ത്ഥിയാണ് ബ്ര. ജോബി.   
 
2019 ഫെബ്രുവരി 8 മുതല്‍ മെയ് 11 വരെ ഫിലാഡല്‍ഫിയ ഇടവകയില്‍ വൈദികപരിശീലനം നടത്തിയ ബ്ര. ജോബി ഇടവകയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിയായിരുന്നു. അള്‍ത്താര ശുശ്രൂഷക്കൊപ്പം യുവജനങ്ങളുടെ കൂട്ടായ്മയ്ക്കും, വിശ്വാസവളര്‍ച്ചയ്ക്കും, സണ്ടേസ്കൂള്‍ കുട്ടികളുടെ വിശ്വാസപരിശീലനത്തിനും ബ്ര. ജോബിയുടെ സേവനം മഹത്തരമായിരുന്നു. 
 
അള്‍ത്താരശുശ്രൂഷക്കൊപ്പം ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന ഭക്തസംഘടനകള്‍, കുടുംബയൂണിറ്റുകള്‍, പാരീഷ് കൗണ്‍സില്‍, യുവജനഫോറം എന്നിവയുടെ മീറ്റിംഗുകളില്‍ പങ്കെടുത്ത് ആത്മീയവളര്‍ച്ചക്കുതകുന്ന സന്ദേശങ്ങള്‍ നല്കിയിരുന്നു. വര്‍ഷം തോറും സണ്ടേസ്കൂള്‍ നടത്തിവരുന്ന ബൈബിള്‍ ജപ്പഡി, ബൈബിള്‍ സ്‌പെല്ലിംഗ് ബീ എന്നിവ ക്രമീകരിക്കുന്നതിനും ബ്ര. ജോബിയുടെ സേവനം ലഭ്യമായിരുന്നു. 
 
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് സ്കൂള്‍, കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സെമിനാരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന രണ്ടാം തലമുറയില്‍പ്പെട്ട ഒരു ഡസനിലധികം വൈദികവിദ്യാര്‍ത്ഥികള്‍ ചിക്കാഗൊ സീറോമലബാര്‍ രൂപതയിലുണ്ട്. കഴിഞ്ഞ വര്‍ഷം വൈദികരായി അഭിഷിക്തരായി രൂപതയില്‍ സേവനം ചെയ്യുന്ന റവ. ഫാ. കെവിന്‍ തോമസ് മുണ്ടക്കല്‍, റവ. ഫാ. രാജീവ് ഫിലിപ് വലിയവീട്ടില്‍ എന്നിവêടെ നിരയില്‍ മൂന്നാമതായി വൈദികനാകന്‍ കാത്തിരിക്കുന്ന ബ്ര. ജോബി നല്ലൊരു വാഗ്മിയും, മനശാസ്ത്രഞ്ജനും കൂടിയാണ്. 
 
ഇടവകയുടെയും, സണ്ടേസ്കൂളിന്റെയും വകയായുള്ള പാരിതോഷികങ്ങള്‍ ബ്ര. ജോബിക്ക് തദവസരത്തില്‍ നല്‍കുകയുണ്ടായി. ഹൃദ്യമായ യാത്രയയപ്പിനും, അëമോദനങ്ങള്‍ക്കും ബ്ര. ജോബി നന്ദി പ്രകടിപ്പിച്ചു. ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍, കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, മതാധ്യാപകര്‍, ഭക്തസംഘടനാഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടെ ഇടവകാസമൂഹം മുഴുവന്‍ യാത്രയയപ്പില്‍ പങ്കെടുത്തു.
ഫോട്ടോ: ജോസ് തോമസ്
                                                                    
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.