You are Here : Home / USA News

ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയുടെ ഡ്രസ്സ് കോഡ്

Text Size  

Story Dated: Tuesday, May 07, 2019 02:38 hrs UTC

രാജന്‍ വാഴപ്പള്ളില്‍
 
വാഷിങ്ടന്‍ ഡിസി 
ജൂലൈ 17 ന് കലഹാരി റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫിമിലി കോണ്‍ഫറന്‍സിന്റെ ഒന്നാം ദിവസം നടക്കുന്ന ഘോഷയാത്രയുടെ ഡ്രസ്സ് കോഡ് എല്ലാ ഏരിയാകള്‍ക്കും അയച്ചു കൊടുത്തതായി കോഓര്‍ഡിനേറ്റര്‍മാരായ സാജന്‍ മാത്യുവും അജിത് വട്ടശ്ശേരിലും അറിയിച്ചു. ഭദ്രാസനത്തിലെ വിവിധ ഏരിയാകളെ അഞ്ചു മേഖലകളായി തിരിച്ച് അഞ്ചു ബാനറുകളുടെ പിന്നില്‍ അണിനിരന്നാണ് ഘോഷയാത്ര നടക്കുക.
 
മേഖല: 1. ലോംഗ് ഐലന്റ് , ക്വീന്‍സ്, ബ്രൂക്ക്ലിന്‍.
 
സ്ത്രീകളും പെണ്‍കുട്ടികളും മഞ്ഞ സാരി അഥവാ ചുരിദാര്‍
 
പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്‍സും വെള്ള ഷര്‍ട്ടും മഞ്ഞ ടൈയും ധരിക്കണം
 
മേഖല : 2. റോക്ക്ലാന്റ് , അപ്‌സ്റ്റേ, ബോസ്റ്റണ്‍, കണക്ടിക്കട്ട്.
സ്ത്രീകളും , പെണ്‍കുട്ടികളും ചുവന്ന സാരി അഥവാ ചുരിദാര്‍.
 
പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്‍സും, വെള്ള ഷര്‍ട്ടും ചുവന്ന ടൈയും ധരിക്കണം.
 
മേഖല : 3. ഫിലഡല്‍ഫിയ, മേരിലാന്റ്, വാഷിംഗ്ടണ്‍, വിര്‍ജീനിയ, നോര്‍ത്ത് കരോലിന. 
സ്ത്രീകളും പെണ്‍കുട്ടികളും നീല സാരി അഥവാ ചുരിദാര്‍.
 
പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്‍സും വെള്ള ഷര്‍ട്ടും, നീല ടൈയും ധരിക്കണം.
 
മേഖല : 4. ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍. 
സ്ത്രീകളും പെണ്‍കുട്ടികളും മജന്ത സാരി അഥവാ ചുരിദാര്‍.
 
പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്‍സും, വെള്ള ഷര്‍ട്ടും മറൂണ്‍ ടൈയും ധരിക്കണം.
 
മേഖല :5. ന്യൂജേഴ്‌സി , സാറ്റണ്‍ ഐലന്റ്. 
സ്ത്രീകളും പെണ്‍കുട്ടികളും പച്ചസാരി അഥവാ ചുരിദാര്‍.
 
പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്‍സും വെള്ള ഷര്‍ട്ടും പച്ച ടൈയും ധരിയ്ക്കണം.
 
വിവരങ്ങള്‍ക്ക്:
കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് :718 608 5583
 
ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ : 201 321 0045
 
ട്രഷറാര്‍ : മാത്യു വര്‍ഗീസ് : 631 891 8184 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.