You are Here : Home / USA News

നന്മ'യുടെ ആംബുലന്‍സ് കൈമാറ്റവും വീടിന്റെ താക്കോല്‍ ദാനവും

Text Size  

Story Dated: Friday, May 03, 2019 12:59 hrs UTC

മൊയ്തീന്‍ പുത്തന്‍ചിറ
 
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍ (നന്മ) കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ ആംബുലന്‍സ് നഷ്ടപ്പെട്ട സന്നദ്ധ പ്രവര്‍ത്തകന്‍ സത്താറിന് ആംബുലന്‍സ് കൈമാറ്റവും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടിന്റെ താക്കോല്‍ ദാനവും നടത്തി. പറവൂര്‍ മാഞ്ഞാലി കൊച്ചുകുന്നുംപുറം എസ്എന്‍ഡിപി ഹാളില്‍ നടന്ന ചടങ്ങില്‍ വിവിധ സഹായങ്ങളും വിതരണം ചെയ്തു. വനിതകള്‍ക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കി.
 
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി എ മൊയ്തീന്‍ നൈന ഉദ്ഘാടനം ചെയ്തു. എച്ച് ഫോര്‍ എച്ചിലെ ഡോക്ടര്‍മാര്‍ പരിശീലനം നല്‍കി. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണം, സന്നദ്ധ സംഘടനകള്‍ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും ആദരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം എന്നിവയും നടത്തി.
 
'നന്മ' പ്രസിഡന്റ് യു.എ. നസീര്‍ അദ്ധ്യക്ഷത വഹിച്ചു. വി.ഡി. സതീശന്‍ എം.എല്‍.എ ആംബുലന്‍സ് കൈമാറ്റം നിര്‍വ്വഹിച്ചു. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ വീടിന്റെ താക്കോല്‍ നല്‍കി. അജിത് കരേടത്ത്, ഷാജി മൊക്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.