You are Here : Home / USA News

ന്യൂജേഴ്‌സിയില്‍ കേരളപിറവി നവംബര്‍ 16 ന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, November 07, 2013 12:05 hrs UTC

ന്യൂജേഴ്‌സി : 1956 നവംബര്‍ 1-നായിരുന്നു കേരളം പിറവിയെടുത്തത്. സ്വതന്ത്ര പ്രവിശ്യകളായിരുന്ന തിരുവിതാംകൂര്‍ , കൊച്ചി, മലബാര്‍ എന്നീ നാട്ടു രാജ്യങ്ങളെ ഭാഷയുടെ അടിസ്ഥാനത്തില്‍ യോജിപ്പിച്ചാണ് കേരള സംസ്ഥാനത്തിന് രൂപം കൊടുത്തത്. ഇന്ത്യാ ഗവര്‍മെന്റ് 1956 -ല്‍ പാസാക്കിയ സംസ്ഥാന പുനഃസംഘടനാ ആക്ട് പ്രകാരമാണ് ഇത് സാധ്യമായത്. പാറശാല മുതല്‍ കാസര്‍ഗോഡ് വരെ 450 മൈലോളം നീളത്തിലും, കടലില്‍ നിന്നും മലനിരകള്‍ വരെയുള്ള 75 മൈലോളം വീതിയിലും സസ്യശ്യാമള കോമളമായി നീണ്ടുകിടക്കുന്ന 14 ഡിസ്ട്രിക്റ്റുകളിലൂടെ 44 നദികളും ഒഴുകുന്നു. 57 വര്‍ഷങ്ങള്‍ക്കു ശേഷം കേരളപ്പിറവി മലയാളികളുള്ള സ്ഥലങ്ങളിലൊക്കെ ആഘോഷിക്കപ്പെടുകയാണ്.

 

ന്യൂജേഴ്‌സിയിലെ ആഘോഷം നവംബര്‍ 16 ശനി വൈകുന്നേരം 5.30 ന് തുടങ്ങും. ടീനെക്കിലെ ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയമാണ് വേദി. ഇന്റര്‍ നാഷണല്‍ ഇവന്റ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയും ബീറ്റ്‌സ് ഓഫ് കേരളയും സംയുക്തമായാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക സംഘടനകളുടെയും നേതാക്കളുടെയും സഹകരണത്തോടെയാണ് പൊതു സമ്മേളനം, നൃത്യനൃത്യങ്ങള്‍ , ഗാനമേള തുടങ്ങി വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.' എമര്‍ജിംഗ് കേരള' പത്രം മീഡിയ സ്‌പോണ്‍സര്‍ ആയ ഹെഡ്ജ് ബ്രോക്കറേജ് ഗ്രാന്‍സ് സ്‌പോണ്‍സര്‍ ആയും കേരളപ്പിറവി 2013 വിജയിപ്പിക്കുവാന്‍ പിന്തുണയുമായി രംഗത്തുണ്ട്. വാഗ്മിയും , പ്രസംഗ പരിശീലകനുമായ ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്ത് കേരളപ്പിറവി സന്ദേശം നല്‍കും. മയൂരാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, സെന്റര്‍ ഫോല്‍ കുച്ചിപ്പുടി ഡാന്‍സ് കെന്‍സന്‍ പാര്‍ക്ക് എന്നീ നൃത്ത വിദ്യാലയങ്ങളില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റുകളാണ് നൃത്യനൃത്തങ്ങള്‍ അവതരിപ്പിക്കുന്നത്. പോപ്പ് യുവഗായകന്‍ ഫ്രാങ്കോയുടെ നേതൃത്വത്തിലാണ് ലൈവ് ഓര്‍ക്കസ്ട്രായോടുകൂടിയ ഗാനമേള നടക്കുന്നത്. ടിനാ., ശാലിനി എന്നിവരും ഫ്രാങ്കോയോടൊപ്പം മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ ഗാനങ്ങള്‍ ആലപിക്കും. ബിജു (കീബോര്‍ഡ്), ജോര്‍ജ് (വയലിന്‍) , സൂബീഷ്(തബല) , റോണി(ഡ്രംസ്), സാലു(ഗിറ്റാര്‍)എന്നിവര്‍ പിന്നണിയില്‍ . പ്രവേശനം പാസ്മൂലം മാത്രം. ഭാഷ, സംസ്‌കാരം, കല , സാമൂഹ്യ പ്രതിബദ്ധത എന്നിവയൊക്കെ മൂല്യങ്ങളാക്കി പ്രവര്‍ത്തന ശൈലി തീര്‍ക്കുന്ന ഇന്റര്‍നാഷണല്‍ ഇവന്റ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയും ബീറ്റ്‌സ് ഓഫ് കേരളയും , ന്യൂജേഴ്‌സി മലയാളികളെ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

വിവരങ്ങള്‍ക്ക് : ടി.എസ്. ചാക്കോ (201) 262-5979, പി.ടി.ചാക്കോ (201) 483-7151, സജിന്‍ ജോര്‍ജ് (201) 618-7558, ഡോ.ഷോണ്‍ ഡേവിഡ് (908) 403-3273 പ്രകാശ് കരോട്ട് (732) 857-1897 റെജി ജോര്‍ജ് (973) 324-2222, ഗില്‍ബര്ട്ട് (201) 926-7477 ജിനു തരിയന്‍ (201) 757-3390, സബിന്‍ (201) 759-6181 ഷൈജു (914) 457-5604

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.