You are Here : Home / USA News

ഹൂസ്റ്റണ്‍ ഓര്‍ത്തഡോക്‌സ് ഗോസ്പല്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, April 11, 2019 10:34 hrs UTC

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകകള്‍ നേതൃത്വം നല്‍കിയ പ്രഥമ ഗോസ്പല്‍ കണ്‍വെന്‍ഷന്‍ അനുഗ്രഹപ്രദമായി സമാപിച്ചു . ഏപ്രില്‍ 5 ,6 ,7 (വെള്ളി,ശനി, ഞായര്‍ ) തീയതികളില്‍ നടന്ന കണ്‍വെന്‍ഷന്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ . സഖറിയാസ് മാര്‍ അപ്രേം തിരുമനസ്സ് അനുഗ്രഹിച്ചു ആശിര്‍വദിച്ചു. വൈദിക സെമിനാരി റിട്ടയര്‍ഡ് പ്രിന്‍സിപ്പല്‍ ഫാ. ഡോ..ഒ. തോമസ് ആഴമേറിയ തിരുവചന പ്രഘോഷണത്തില്‍ കൂടി കണ്‍വെന്‍ഷന് ആത്മിക നിറവ് നല്‍കി. ജീവിതത്തിന്റെ തിരക്കുകളില്‍ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളെ കുടുംബ ജീവിതത്തിലും വ്യക്തി ജീവിതത്തിലും തിരികെ വരുത്തുവാനുള്ള ചിന്തകളെ വിശുദ്ധ .വേദപുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു .പ്രഗത്ഭനായ കൗണ്‍സിലര്‍ കൂടിയായ അച്ചന്റെ ദീപ്തമായ ആശയങ്ങള്‍ വിശ്വാസകൂട്ടായ്മക്കു പുത്തന്‍ ഉണര്‍വുകള്‍ നല്‍കി. പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകളും അദ്ദേഹം നടത്തി.

 

വന്ദ്യ ഗീവര്‍ഗീസ് അരൂപ്പാല കോര്‍എപ്പിസ്‌കോപ്പ, ഡോ. സി .ഓ. വര്‍ഗ്ഗിസ് അച്ചന്‍, ഫാ. ജോണ്‍ ഗീവര്‍ഗ്ഗിസ്, ഫാ .മാത്തുക്കുട്ടി, ഫാ .മാമ്മന്‍ മാത്യു , ഫാ .പി .എം. ചെറിയാന്‍, ഫാ.വര്‍ഗ്ഗിസ് തോമസ്, ഫാ. ക്രിസ്റ്റഫര്‍ മാത്യു , ഫാ.ജയ്ക്ക് കുര്യന്‍, ഫാ .ജോയല്‍ മാത്യു, ഫാ. ജിജു ജോണ്‍, ഫാ .ഐസക് ബി.പ്രകാശ്, സെക്രട്ടറി മനോജ് തോമസ്, വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃ ത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി. കണ്‍വെന്‍ഷന്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷകളും ഏവര്‍ക്കും അനുഗ്രഹകരമായിരുന്നു. വരും വര്‍ഷങ്ങളിലും ഈ ആത്മിക നിറവ് പങ്കുവെക്കാം എന്ന പ്രത്യാശയോടെ കണ്‍വെന്‍ഷന്‍ അനുഗൃഹീതമായി സമാപിച്ചു . പബ്ലിസിറ്റി കണ്‍വീനര്‍ റോയി സി .മാത്യു അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.