ന്യൂയോര്‍ക്ക്: നവംബര്‍ മുപ്പതാം തീയതി ഫ്ളോറല്‍ പാര്‍ക്കില്‍ വച്ചു നടക്കുന്ന ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍പേഴ്സണായി ലൈസി അലക്സിനെ തിരഞ്ഞെടുത്തു. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയും, ഗായികയും, നര്‍ത്തകിയും, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ഭാരവാഹികളിലൊരാളുമായ ലൈസിയുടെ മികച്ച സംഘടനാപാടവം പലമേഖലകളിലും ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അവരുടെ സംഭാവനകള്‍ ഫൊക്കാനയ്ക്ക് എന്നും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ന്യൂയോര്‍ക്ക് റീജിയന് പ്രസിഡന്റ് അഡ്വ. വിനോദ് കെയാര്‍ക്കെ അഭിപ്രായപ്പെട്ടു. ഈ സ്ഥാനത്തേയ്ക്ക് തന്നെ തിരഞ്ഞെടുത്തതില്‍ സന്തോഷവതിയാണെന്നും, കണ്വെന്ഷന് പരിപാടികള്‍ മനോഹരമാക്കുവാന്‍ തന്നാലാവുംവിധം പരിശ്രമിക്കുമെന്നും ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് വിമന്‍സ് ഫോറത്തിന്റെ സെക്രട്ടറി കൂടിയായ ലൈസി പറഞ്ഞു.
Comments