You are Here : Home / USA News

കീന്‍ കുടുംബമേള നവംബര്‍ എട്ടിന്‌

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, October 21, 2013 08:53 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത്-ഈസ്റ്റ് അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (കീന്‍)യുടെ അഞ്ചാമത് കുടുംബ സംഗമം നവംബര്‍ 9-ന് ന്യൂജെഴ്‌സിയിലെ റോഷേല്‍ പാര്‍ക്കിലുള്ള Ramada Inn-ല്‍ വെച്ച് ആഘോഷിക്കുന്നു.
 
അന്നേ ദിവസം വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന കുടുംബ മേളയില്‍ തഹസീന്‍ മുഹമ്മദ്, മനോജ് കൈപ്പള്ളി, ശാലിനി രാജേന്ദ്രന്‍ തുടങ്ങിയവരും കീന്‍ അംഗങ്ങളും ചേര്‍ന്നൊരുക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
 
കഴിഞ്ഞ 5 വര്‍ഷമായി എഞ്ചിനീയേഴ്‌സിന് പ്രയോജനപ്രദമായ അനേകം പ്രവര്‍ത്തനങ്ങളില്‍ കീന്‍ വ്യാപൃതരാണ്. കേരളത്തിലെ അര്‍ഹതപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, അമേരിക്കയില്‍ പഠിക്കുന്ന മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനസഹായങ്ങള്‍, തൊഴില്‍ സംബന്ധമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, സ്റ്റുഡന്റ് ഔട്ട്റീച്ച് തുടങ്ങിവ ചെയ്തുവരുന്നു. ജോലിയിലിരിക്കുന്നവര്‍ക്കും ജോലി തേടുന്നവര്‍ക്കും നെറ്റ്‌വര്‍ക്കിംഗ് നടത്തുന്നതിനുള്ള സൗകര്യവും കീന്‍ ചെയ്തുകൊടുക്കുന്നുണ്ട്
 
നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ 40 വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ പൂര്‍ണ്ണ പഠനസഹായം ചെയ്തുവരുന്നു. അതില്‍ 10 വിദ്യാര്‍ത്ഥികള്‍ 2013-ല്‍ ബിരുദം കരസ്ഥമാക്കി വിവിധ മേഖലകളില്‍ ജോലി ചെയ്യുകയോ ഉപരിപഠനം നടത്തുകയോ ചെയ്യുന്നുണ്ട്.
 
501സി (3) പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കീനിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. വിദ്യാര്‍ത്ഥികളെ സ്പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. സംഭാവനയായി നല്‍കുന്ന മുഴുവന്‍ തുകയും നികുതിരഹിതമാണ്.
 
ഫിലിപ്പോസ് ഫിലിപ്പ് (പ്രസിഡന്റ്), കോശി പ്രകാശ് (സെക്രട്ടറി), തോമസ് ജോര്‍ജ് (ട്രഷറര്‍), ചെറിയാന്‍ പൂപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), ഡാനിയേല്‍ മോഹന്‍ (ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍) ജയ്സണ്‍ അലക്സ് (കോ-ഓര്‍ഡിനേറ്റര്‍), എല്‍ദോ പോള്‍ (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ കുടുംബ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
 
ഈ കുടുംബ മേളയില്‍ ഭാഗഭാക്കാകുവാന്‍ എല്ലാ എഞ്ചിനീയര്‍മാരേയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പോസ് ഫിലിപ്പ് (പ്രസിഡന്റ്) 845 642 2060, ജയ്സണ്‍ അലക്സ് (കോ-ഓര്‍ഡിനേറ്റര്‍) 914 645 9899, എല്‍ദോ പോള്‍ (കോ-ഓര്‍ഡിനേറ്റര്‍) 201 370 5019, പ്രീതാ നമ്പ്യാര്‍ (പി.ആര്‍.ഒ.) 201 699 2321.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.