You are Here : Home / USA News

സൗദി ബില്‍ഡ് 2013: മേളയില്‍ 40 ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുക്കും

Text Size  

Story Dated: Sunday, October 20, 2013 10:21 hrs UTC

ചെറിയാന്‍ കിടങ്ങന്നൂര്‍

റിയാദ് : കെട്ടിട നിര്‍മാണ സാമഗ്രികളുടെയും ,സാങ്കേതിക വിദ്യയുടെയും 25 മത് രാജ്യാന്തര പ്രദര്‍ശന മേളയായ സൗദി ബില്‍ഡ് 2013 ല്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും 40 കമ്പനി പ്രതിനിധികള്‍ എത്തുമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറുപ്പില്‍ അറിയിച്ചു. നവംബര്‍ 4 മുതല്‍ 7 വരെ റിയാദ് എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്‍ട്രല്‍ ആണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഉരുക്കു കൊണ്ടുള്ള കെട്ടിട നിര്‍മാണ വസ്തുക്കള്‍ ,മാര്‍ബിള്‍ ,ഗ്രാനൈറ്റ് ,ടൈല്‍സ് ,ഫൈബര്‍ സിമിന്റ് ബോര്‍ഡ് ,ഭിത്തികളുടെ നിര്‍മ്മാണത്തിനും ,അലങ്കാരത്തിനും ഉപയോഗിക്കുന്ന ഫ്‌ളോറിങ്ങിനും ,റുഫിങ്ങിനും ഉപയോഗിക്കുന്ന വസ്തുക്കള്‍ ,വ്യവസായ നിര്‍മാണ മേഖലയിലെ സാമഗ്രികളായ ക്രയിനുകള്‍ ,സ്‌കഫോല്ടുകള്‍ ,ബാത്ത് റും ഫിറ്റിങ്ങ്‌സുകള്‍ , കെട്ടിട നിര്‍മാണത്തിനാവിശ്യമായ വിവിധ ഉപകരണങ്ങള്‍ ,വീട്ടിലേക്കും ,ഓഫീസുകളിലേക്കും ആവിശ്യമായ എ .സി ,എല്‍ സി ഡി ടി വി , കുളര്‍ ,വാഷിംഗ് മിഷ്യന്‍ ,സ്റ്റയ്ബിലൈസര്‍ ,ബ്രഡ് കോഫീ മേക്കര്‍
തുടങ്ങിവയുടെ ഉല്‍പാദകരും ,കയറ്റുമതിക്കാരും മേളയില്‍ പങ്കെടുക്കും .ഇന്ത്യയും സൗദിയും തമ്മില്‍ ഉള്ള വ്യാപാര ബന്ധം ശക്തമായി തുടരുകയാണെന്നും ,അത് കുടുതല്‍ ശക്തി പെടുത്തുകയാണ് ലക്ഷ്യമെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയുടെ നാലാമത്തെ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ . ഇരു രാജ്യങ്ങളും തമ്മില്‍ 2012-2013 വര്‍ഷങ്ങളില്ലുള്ള വ്യാപാര വളര്‍ച്ച 43.19 ബില്യണ്‍ ഡോളര്‍ ആയിരുന്നു .

മേളയുടെ അഞ്ചാം നബര്‍ ഹാളിലാണ് ഇന്ത്യന്‍ പവലിയനിലാണ് ഒരുക്കിയിരിക്കുന്നത് .ഇന്ത്യ സൗദി കമ്പനികളെയും വാണിജ്യ സംരഭകരെയും ഇന്ത്യന്‍ പവലിയനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ എംബസി അറിയിപ്പില്‍ വ്യക്തമാക്കി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.