You are Here : Home / USA News

ഇന്ത്യയിലേക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനിയിലും

Text Size  

Story Dated: Friday, October 11, 2013 11:49 hrs UTC

ജോര്‍ജ് ജോണ്‍


ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്ക് ടൂറിസ്റ്റ് ആയി പോകുന്നവര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ ജര്‍മനിക്കും പ്രബല്യത്തിലാകുന്നു. വിദേശകാര്യ വകുപ്പ് (മിനിസ്ട്രറി ഓഫ് എക്‌സേറ്റണല്‍ അഫയേഴ്‌സ്) ഈ തീരുമാനം അംഗീകരിച്ചതായി വിദേശകാര്യ വകുപ്പ് വക്താവ് വെളിപ്പെടുത്തി. ഇതുവരെ വിസാ ഓണ്‍ അറൈവല്‍ 11 രാജ്യങ്ങള്‍ക്കാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ ജര്‍മനി ഉള്‍പ്പെടെ 40 രാജ്യങ്ങളിലെ 60 വയസിന് മുകളിലുള്ള സീനിയര്‍ സിറ്റിസണ്‍സിനും, കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്കുമാണ് ഈ പുതിയ വിസാ ഓണ്‍ അറൈവല്‍ നടപ്പാക്കുന്നത്.

ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിപ്പിക്കാനാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. വിദേശകാര്യ വകുപ്പ് എടുത്ത വിസാ ഓണ്‍ അറൈവല്‍ തീരുമാനം അവസാന അംഗീകാരത്തിനയി കേന്ദ്ര ആഭ്യന്തര വകുപ്പിന് നല്‍കിയിരിക്കുയാണ്. എന്നാല്‍ ഇത് ഒരു ഫോര്‍മാലിറ്റി മാത്രമാണെന്ന് വിദേശകാര്യ വകുപ്പ് വക്താവ് പറഞ്ഞു. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഫിന്‍ലാന്‍ഡ്, ലംക്‌സംബൂര്‍ഗ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ വിസാ ഓണ്‍ അറൈവല്‍ പ്രോഗ്രാമില്‍ ഉള്ളത്. വിസാ ഓണ്‍ അറൈവലിന് അര്‍ഹതയുള്ളവര്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് ഇന്ത്യയിലെ ഡല്‍ഹി, ചെന്നൈ, കൊല്‍ക്കൊത്ത, മുബൈ, കൊച്ചി, ഹൈദരാബാദ്, ബാംഗ്‌ളൂര്, തിരുവനന്തപുരം, ഗോവാ, ഗയാ, ചണ്ടിഗര്‍, അമ്ര്‍തിസാര്‍ എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും ഓണ്‍ അറൈവലില്‍ വിസാ ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.