You are Here : Home / USA News

ഓര്‍ലാന്റോ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 01, 2013 11:26 hrs UTC

ഫ്‌ളോറിഡ: ഓര്‍ലാന്റോ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചിന്റെ ഫണ്ട്‌ റൈസിംഗ്‌ പ്രോഗ്രാം വന്‍ വിജയമായി. 2013 മാര്‍ച്ചില്‍ ആരംഭിച്ച ഫണ്ട്‌ റൈസിംഗ്‌ 2013 സെപ്‌റ്റംബര്‍ എട്ടാം തീയതി നടന്ന നറുക്കെടുപ്പോടെ പര്യവസാനിച്ചു. ലോംഗ്‌ വുഡ്‌ നേറ്റിവിറ്റി ചര്‍ച്ച്‌ പാസ്റ്റര്‍ ഫാ. റാല്‍ഫ്‌ ഡുവെന്‍ ആണ്‌ നഠുക്കെടുപ്പ്‌ നടത്തിയത്‌. ഒന്നാം സമ്മാനമായ സി-250 മെഴ്‌സിഡസ്‌ ബെന്‍സ്‌ കാറിന്‌ പ്രിമോന്‍ ജോര്‍ജ്‌ (സീബ്രിംഗ്‌, ഫ്‌ളോറിഡ) അര്‍ഹനായി. ടിക്കറ്റ്‌ നമ്പര്‍ 1629. രണ്ടാം സമ്മാനമായ ഇന്ത്യയിലേക്ക്‌ ഒരു റൗണ്ട്‌ ട്രിപ്പ്‌ നേടിയത്‌ ഇയാനാ പോള്‍ (ഓര്‍ലാന്റോ, ഫ്‌ളോറിഡ) ആണ്‌. ടിക്കറ്റ്‌ നമ്പര്‍ 1231. (തോംസണ്‍ ട്രാവല്‍സ്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌). മൂന്നാം സമ്മാനമായ ഐ പോഡ്‌ -4 നേടിയത്‌ വില്‍സണ്‍ സി (ഹൂസ്റ്റണ്‍, ടെക്‌സാസ്‌) ആണ്‌. ടിക്കറ്റ്‌ നമ്പര്‍ 1054. നാലാം സമ്മാനമായ ഡിസ്‌നി ടിക്കറ്റ്‌ -3 നേടിയത്‌ ജോസഫ്‌ എം. (ഹൂസ്റ്റണ്‍, ടെക്‌സാസ്‌). ടിക്കറ്റ്‌ നമ്പര്‍ 0287. ഇടവക വികാരി ഫാ. ജോര്‍ജ്‌ ജോണ്‍ കുപ്പയിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ്‌ ഈ സംരംഭം വന്‍ വിജയമായിത്തീര്‍ന്നത്‌. കൂടാതെ അമേരിക്കയിലെ ഇതര കത്തോലിക്കാ പള്ളികളും അവിടുത്തെ വൈദീകരും ഈ ഉദ്യമം വിജയകരമാക്കാന്‍ സഹായിച്ചു. ഡാളസ്‌, ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ, അറ്റ്‌ലാന്റാ, ഷിക്കാഗോ, മയാമി, താമ്പ, ജാക്‌സണ്‍വില്‍ എന്നിവടങ്ങിലെ ദേവാലയങ്ങള്‍ പരിപാടിയില്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു. ജോജോ തോമസ്‌, ആലീസ്‌ മഞ്ചേരി, സ്റ്റീഫന്‍വാലി, സാബു ആന്റണി, ജിജോ മാത്യു എന്നിവരായിരുന്നു റാഫിള്‍ കമ്മിറ്റി അംഗങ്ങള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.