You are Here : Home / USA News

കൊട്ടാരക്കര ആസ്ഥാനമായി മാര്‍ത്തോമ്മാ സഭക്കു പുതിയ ഭദ്രാസനത്തിനു സിനഡ്‌ അനുമതി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Sunday, September 22, 2013 09:11 hrs UTC

ഓര്‍ത്തഡോക്‌സ്‌ സഭക്ക്‌ പിന്നാലെ കൊട്ടാരക്കര ആസ്ഥാനമായി മാര്‍ത്തോമ്മാ സഭക്കും പുതിയ ഭദ്രാസനത്തിനു സിനഡ്‌ അനുമതി നല്‌കി. മാര്‍ത്തോമാ സഭയുടെ തിരുവനന്തപുരം- കൊല്ലം ഭദ്രാസനം വിഭജിച്ചു കൊട്ടാരകരക്ക്‌ പുതിയ ഭദ്രാസന ആസ്ഥാനവും ഒരു ബിഷപ്പിനെ നിയമിക്കാനും തീരുമാനം ആയി. തിരുവല്ലയില്‍ കൂടിയ മാര്‍ത്തോമ്മാ സഭയുടെ ബിഷപ്പ്‌മാരുടെ കമ്മിറ്റിയാണ്‌ (സിനഡ്‌) തിരുമാനിച്ചത്‌. നവംബര്‍ 1 മുതല്‍ കൊട്ടാരക്കര ഭദ്രാസനം പ്രാബല്യത്തില്‍ വരും. ഡോ. യുയാക്കിം മാര്‍ കുറിലോസ്‌ ഭദ്രാസനധിപനായേക്കും. സഭക്ക്‌ ഇപ്പോള്‍ 12 ഭദ്രാസനങ്ങള്‍ ആണ്‌ നിലവില്‍ ഉള്ളത്‌. മാര്‍ കുറിലോസ്‌ നിരണം മാരാമണ്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാന്‍ ആണ്‌. വാര്‍ത്ത വന്നപ്പോള്‍ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ അദ്ദേഹത്തിന്‌ ആയിരക്കണക്കിനു ആശംസകളാണ്‌ എത്തികൊണ്ടിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.