You are Here : Home / USA News

അവധിക്കാല മലയാളം ക്ലാസിന്റെ അഞ്ചാമത്‌ വാര്‍ഷികം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 20, 2013 10:43 hrs UTC

ഹൂസ്റ്റണ്‍: ഗ്രീഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ഹാരിസ്‌ കൗണ്ടി പബ്ലിക്‌ ലൈബ്രറിയില്‍ വെച്ച്‌ നടത്തിവന്നിരുന്ന സമ്മര്‍ മലയാളം ക്ലാസിന്റെ അഞ്ചാമത്‌ വാര്‍ഷികം സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു ഉദ്‌ഘാടനം ചെയ്‌തു. സെന്റ്‌ ആന്‍ഡ്രൂസ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്ന പ്രസ്‌തുത യോഗത്തില്‍ സ്റ്റഡി സര്‍ക്കിള്‍ പ്രസിഡന്റ്‌ പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീഷ്‌ രാജന്‍ സ്വാഗതവും, ആനി ജോര്‍ജ്‌ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ക്ലാസിന്റെ പ്രധാന അദ്ധ്യാപിക ആയിരുന്ന സൂസന്‍ വര്‍ഗീസ്‌, സഹ അദ്ധ്യാപകരായ ജോണ്‍സണ്‍ ദേവസ്യ, ജയ്‌സി സൈമണ്‍, ജസി സാബു എന്നിവരെ യോഗം പൂച്ചെണ്ട്‌ നല്‍കി അനുമോദിച്ചു. ക്ലാസ്‌ പരീക്ഷയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ എമിന്‍ ഡാനിയേല്‍, ടെനിസണ്‍ (ഗ്രൂപ്പ്‌ -1), മിനു ജോഷി, അലക്‌സിസ്‌ സാബു (ഗ്രൂപ്പ്‌ -2) എന്നിവര്‍ക്കും, പെര്‍ഫെക്‌ട്‌ അറ്റന്‍ന്റന്‍സ്‌ കരസ്ഥമാക്കിയ ആഷ വര്‍ഗീസ്‌, ഡാനിയേല പോള്‍, ഷാരോണ്‍ സിബി, അലക്‌സിസ്‌ എന്നിവര്‍ക്കും മെഡലുകളും സമ്മാനങ്ങളും അദ്ധ്യക്ഷന്‍ നല്‍കുകയുണ്ടായി. ഡെന്‍സണ്‍ വര്‍ഗീസ്‌, വിദ്യാര്‍ത്ഥി പ്രതിനിധി അലന്‍ ജോണ്‍സണ്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസന വളര്‍ത്താനുതകുന്ന വിവിധ മലയാളം പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. പ്രസംഗം, പദ്യപാരായണം, ചെറുകഥ, നാടന്‍ പാട്ടുകള്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ ഭാഷാ പരിചയവും ഉച്ചാരണ ശുദ്ധിയും വ്യക്തമാക്കുന്നവയായിരുന്നു. ജി.എസ്‌.സി ഗ്രൂപ്പ്‌ അവതരിപ്പിച്ച സംഘഗാനങ്ങള്‍ സംഘടനയുടെ മലയാളത്തനിമ നിലനിര്‍ത്തി. ആഷിക്‌ ലിജി, ജാന്‍സി വര്‍ഗീസ്‌, വത്സ രാജന്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സേവനവും എടുത്തുപറയത്തക്കതായിരുന്നു. തോമസ്‌ വര്‍ഗീസ്‌ കൃതജ്ഞത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.