You are Here : Home / USA News

അഡ്വ. ജോസി സെബാസ്റ്റ്യന്‍ സെപ്‌റ്റംബര്‍ 14 മുതല്‍ അമേരിക്കന്‍ പര്യടനത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 16, 2013 10:55 hrs UTC

ഷിക്കാഗോ: അഡ്വ. ജോസി സെബാസ്റ്റ്യന്‍ സെപ്‌റ്റംബര്‍ 14 മുതല്‍ അമേരിക്കന്‍ പര്യടനത്തിന്‌ എത്തുന്നു. എസ്‌.ബി കോളജില്‍ നിന്ന്‌ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ജോസി കോളജ്‌ കൗണ്‍സിലര്‍ ആയും, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ചെയര്‍മാനായും കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ സ്ഥാനം ഉറപ്പിച്ചു. കെ. കരുണാകരന്റെ ഏറ്റവും അടുത്ത വിശ്വസ്‌തനായിരുന്നു. യൂത്ത്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌, കെ.പി.സി.സി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയും ചങ്ങനാശേരി നഗരസഭാ പ്രതിപക്ഷ നേതാവ്‌, കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍ മത്സരിച്ചിരുന്നു. വന്‍ സുഹൃദ്‌ബന്ധത്തിന്‌ ഉടമയായ ജോസി മികച്ച സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.