You are Here : Home / USA News

വിവിധ മതസ്ഥരുമായി സംവാദം പ്രോത്സാഹിപ്പിക്കുക: മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 09, 2013 11:56 hrs UTC

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ കാമ്പസ്‌ മിനിസ്‌ട്രി ഡയറക്‌ടര്‍മാരുടേയും, മതാധ്യാപകരുടേയും സംയുക്ത യോഗം കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സെപ്‌റ്റംബര്‍ മൂന്നാം തീയതി മേജര്‍ ആര്‍ച്ച്‌ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. വിദ്യാദാനത്തിനൊപ്പം ആത്മീയ മൂല്യങ്ങള്‍കൂടി പ്രദാനം ചെയ്യണമെന്നും, ദൈവത്തിന്റെ ആന്തരികസത്ത സ്‌നേഹമായതുകൊണ്ട്‌ എല്ലാവരുമായുള്ള സംവാദം ജീവിതത്തിന്റെ ഭാഗമായിത്തീരണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു. മറ്റ്‌ മതസ്ഥരുമായുള്ള സംവാദത്തില്‍ക്കൂടി സഹോദര മനോഭാവം കാമ്പസുകളില്‍ വളര്‍ത്തിയെടുക്കണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. ആത്മീയ മനോഭാവമുണ്ടെങ്കില്‍ സാഹോദര്യ മനോഭാവത്തോടുകൂടി ജീവിക്കുവാന്‍ സാധിക്കുമെന്ന്‌ സൂചിപ്പിച്ചു. കൂരിയാ ബിഷപ്പ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍ അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ റവ.ഡോ. ജോസഫ്‌ പാംപ്ലാനി, പ്രൊഫ. പി.സി. തോമസ്‌, റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, ഡോ. അഞ്ചലാ സുക്കോവസ്‌കി എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ചര്‍ച്ചകള്‍ നയിച്ചു. പ്രൊ. ജോജി കെ.വി (ഭാരത്‌ മാതാ കോളജ്‌) കൃതജ്ഞത പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃവാസനകള്‍ വികസിപ്പിക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.