You are Here : Home / USA News

റിച്ച്‌മൗണ്ട്‌ വിര്‍ജീനിയയില്‍ വി.ബി.എസ്‌ സംഘടിപ്പിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 09, 2013 11:52 hrs UTC

വിര്‍ജീനിയ: റിച്ച്‌മൗണ്ട്‌ വിര്‍ജീനിയയില്‍ സെന്റ്‌ അല്‍ഫോന്‍സാ മിഷനില്‍ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 17-ന്‌ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ നടത്തുകയുണ്ടായി. നാലു മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ പങ്കെടുത്തു. `ജീസസ്‌ ഈസ്‌ ഔവര്‍ ഹോപ്‌' എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിബിഎസ്‌ നടത്തിയത്‌. വിബിഎസ്‌ ഗാനങ്ങളും, ബൈബിള്‍ സ്‌കിറ്റുകളും, ക്രാഫ്‌റ്റും ഉള്‍പ്പെടുത്തിയ വിബിഎസ്‌ കുട്ടികള്‍ക്ക്‌ സന്തോഷത്തിന്റേയും സ്‌നേഹത്തിന്റേയും അനുഭവം പകര്‍ന്നു നല്‍കി. വിശുദ്ധ കുര്‍ബാനയോടെ സമാപിച്ച ബൈബിള്‍ സ്‌കൂളിനെ തുടര്‍ന്ന്‌ നടത്തിയ സമാപന സമ്മേളനത്തില്‍ കുട്ടികള്‍ വി.ബി.എസ്‌ ആക്ഷന്‍ ഗാനങ്ങള്‍ അവതരിപ്പിക്കുകയും, സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്‌തു. മിഷന്‍ വികാരി ഫാ. റ്റിജോ മുല്ലക്കരയോടും, ട്രസ്റ്റി ബിനോയ്‌ ജോര്‍ജിനോടുമൊപ്പം ടീച്ചര്‍മാരായ സോണി ബിജു, ബിന്ദു അലക്‌സ്‌, സിസി ബ്ലസന്‍, ജെമി ബ്ലിസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തപ്പെട്ടു. വോളണ്ടിയര്‍മാരായ ആഷ്‌ലി അലക്‌സ്‌, ഫെലിക്‌സ്‌ ജോര്‍ജ്‌, പ്രവീണ്‍ പോള്‍ എന്നിവര്‍ കുട്ടികളെ നയിക്കുന്നതില്‍ പ്രശംസാര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.