You are Here : Home / USA News

ഉഴവൂര്‍ പിക്‌നിക്‌ 2013 സെപ്‌റ്റംബര്‍ ഏഴിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 08, 2013 10:46 hrs UTC

ചിക്കാഗോ: ഉഴവൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ചിക്കാഗോയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള പൗരാവലിയുടെ നേതൃത്വത്തില്‍ നടത്താറുള്ള ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്‌നിക്‌ സെപ്‌റ്റംബര്‍ ഏഴിന്‌ നടത്തുവാന്‍ സംഘാടകര്‍ തീരുമാനിച്ചു. ഡെസ്‌പ്ലെയിന്‍സിലുള്ള ലയണ്‍സ്‌ വുഡ്‌ പാര്‍ക്കില്‍ വച്ചാണ്‌ പിക്‌നിക്‌ നടത്തപ്പെടുന്നത്‌. (210 S River Rd,Desplaines,IL 60016; (Desplaines River Rd &Golf Rd). ജന്മനാടിന്റെ ഗൃഹാതു ര സ്‌മരണകള്‍ പങ്കുവയ്‌ക്കുന്നതിനും, സൗഹൃദബന്ധങ്ങള്‍ പരസ്‌പരം അറിയുവാനും, ആദരിക്കപ്പെടുവാനും ഉഴവൂര്‍ക്കാര്‍ ഒന്നിക്കുന്ന ഈ വലിയ കൂട്ടായ്‌മയിലേയ്‌ക്ക്‌ ഉഴവൂരിന്റെ എല്ലാ ബന്ധുജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സൈമണ്‍ ചക്കാലപ്പടവില്‍ (847 322 0641), ബെന്നി കാഞ്ഞിരപ്പാറ (773 963 0497), ഫ്രാന്‍സിസ്‌ കിഴക്കേക്കുറ്റ്‌ (847 736 0438),സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (847 772 4292), കുര്യന്‍ നെല്ലാമറ്റം (630 664 9405), മാത്യു പടിഞ്ഞാറേല്‌ (847 967 8961), റ്റോമി അബേനാട്ട്‌ (630 992 1500), സാബു ഇലവുങ്കല്‍ (847 208 8874),, അലക്‌സ്‌ പടിഞ്ഞാറേല്‍ (847 962 5880), ജോസ്‌ തട്ടാറാട്ട്‌ (630 606 2775), ബെന്നി പടിഞ്ഞാറേല്‍ (847 691 9822), മത്തായി കാരാമയില്‍ (630 439 5259), ജോജോ ആനാലില്‍ (773 895 3023).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.