You are Here : Home / USA News

ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന് പുതിയ ഭരണസാരഥികള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Sunday, July 28, 2013 12:18 hrs UTC

ഡാളസ്: ഡാളസ് ക്രൗണ്‍പ്ലാസാ ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് ജൂലൈ 18-ന് നടത്തപ്പെട്ട ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ പള്ളി പ്രതിപുരുഷ യോഗം ചേര്‍ന്ന് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പുതിയ ഭരണസാരഥികളെ തെരഞ്ഞെടുത്തു. ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും ഉന്നമനത്തിനും ഉതകുന്ന വിവിധ പ്രവര്‍ത്തന പദ്ധതികള്‍ക്കും യോഗം രൂപം നല്‍കി. അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത (ആര്‍ച്ച് ബിഷപ്പ് ആന്‍ഡ് പാത്രിയാര്‍ക്കല്‍ വികാരി), വെരി റവ. മാത്യൂസ് ഇടത്തറ കോര്‍എപ്പിസ്‌കോപ്പ (സെക്രട്ടറി- ജോര്‍ജിയ), റവ.ഫാ. പോള്‍ പറമ്പത്ത് (പെന്‍സില്‍വേനിയ- ജോയിന്റ് സെക്രട്ടറി), സാജു കെ. പൗലോസ് മാരോത്ത് (ന്യൂജേഴ്‌സി -ട്രഷറര്‍), കമാന്‍ഡര്‍ ജോബി ജോര്‍ജ് (പെന്‍സില്‍വാനിയ- ജോയിന്റ് ട്രഷറര്‍) എന്നിവരേയും കൗണ്‍സില്‍ അംഗങ്ങളായി വെരി റവ. സാബു തോമസ് കോര്‍എപ്പിസ്‌കോപ്പ (കാലിഫോര്‍ണിയ), റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി (ന്യൂയോര്‍ക്ക്), റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട് (ടെക്‌സാസ്), ബോബി തര്യത്ത് (കാനഡ), ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് (ഇല്ലിനോയിസ്), ജോര്‍ജ് പൈലി (ടെക്‌സാസ്), ജോണ്‍ തോമസ് (ബ്ലസന്‍) ഫ്‌ളോറിഡ, ജോയി ഇട്ടന്‍ (ന്യൂയോര്‍ക്ക്), പി.ഒ. ജേക്കബ് (ന്യൂയോര്‍ക്ക്), സാജു സ്കറിയ (അരിസോണ) എന്നിവരേയുംതെരഞ്ഞെടുത്തു. ഭദ്രാസന ഓഡിറ്റേഴ്‌സായി അച്ചു ഫിലിപ്പോസ് (ടെക്‌സാസ്), ജോര്‍ജ് വര്‍ഗീസ് മാലിയില്‍ (ഫ്‌ളോറിഡ) എന്നിവരേയും ഭദ്രാസന പബ്ലിക് റിലേഷന്‍ ഓഫീസറായി ജോര്‍ജ് കരുത്തേടത്തിനേയും (ടെക്‌സാസ്), മലങ്കര ദീപം ചീഫ് എഡിറ്ററായി ഡോ. ടി.വി. ജോണിനേയും (ന്യൂജേഴ്‌സി) തെരഞ്ഞെടുത്തു. വിവിധ ഭക്തസംഘടനാ ഭാരവാഹികളായി വെരി റവ. ഗീവര്‍ഗീസ് സി. തോമസ് കോര്‍എപ്പിസ്‌കോപ്പ (അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി), റവ.ഫാ. വിജു അബ്രഹാം (സെന്റ് പോള്‍സ് പ്രെയര്‍ ഫെല്ലോഷിപ്പ്), റവ.ഫാ. സഖറിയാ വര്‍ഗീസ് (എം.ജി.എസ്.ഒ.എസ്.എ-യൂത്ത്), റവ.ഫാ. സജി മര്‍ക്കോസ് (സണ്‍ഡേ സ്കൂള്‍), റവ.ഫാ വര്‍ഗീസ് മാനിക്കാട്ട് (സെന്റ് മേരീസ് വിമന്‍സ് ലീഗ്) എന്നിവരേയും യോഗം തെരഞ്ഞെടുത്തു. അമേരിക്കന്‍ അതി ഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.