You are Here : Home / USA News

കെ.സി.എസ്‌. യുവജനവേദി പിക്‌നിക്‌ ശ്രദ്ധേയമായി

Text Size  

Story Dated: Tuesday, July 23, 2013 02:48 hrs UTC

ജൂബി വെന്നലശ്ശേരി

 

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റി (കെ.സി.സി)യുടെ പോഷകസംഘടനയായ യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ പിക്‌നിക്‌ നടത്തി. ജൂലൈ 20-ാം തീയതി ശനിയാഴ്‌ച സ്‌കോക്കിയിലുള്ള ഹാംസ്‌ പാര്‍ക്കില്‍വെച്ചാണ്‌ പിക്‌നിക്‌ നടത്തിയത്‌. നൂറുകണക്കിന്‌ യുവതീയുവാക്കളുടെ സംഗംവേദിയായി പിക്‌നിക്‌ മാറി. കെ.സി.എസ്‌. സംഘടനയുടെ ശക്തമായ യുവജനസാന്നിദ്ധ്യമാണ്‌ യുവജനവേദിയെന്ന്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം പറഞ്ഞു. വടംവലിയും, ബാസ്‌്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ചീട്ടുകളി ഉള്‍പ്പെടെ നടന്ന പിക്‌നിക്കിന്‌ യുവജനവേദി ഭാരവാഹികളായ സിറില്‍ മാളിയേക്കത്തറ, ഡിപിന്‍ വിലങ്ങുകല്ലേല്‍, ഷെറിന്‍ ചേത്തലിക്കരോട്ട്‌, സിബിള്‍ ഇലവുങ്കല്‍, ജോജി പുളിക്കമറ്റം, സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ടിനു പറഞ്ഞാട്ട്‌, നീത വാളിയംകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.