ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന് ക്ലബ് ജൂലൈ 27ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മൗണ്ട് പ്രോസ്പക്ടറിലെ കണ്ട്രി ഇന്‍ സ്യൂട്ടില്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരദെയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നോര്‍ത്ത് അമേരിക്കയിലെ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭ ആര്‍ച്ച് ബിഷപ്പ് ടൈറ്റസ് എല്‍ദോ വിരുത്തിക്കുളങ്ങരയ്ക്ക് ഫലകം നല്കി ആനുമോദിച്ചു. നോര്‍ത്ത് അമേരിക്കയിലെ കൊച്ചിന് നിവാസികളുടെ കൂട്ടായ്മയായ അമേരിക്കന്‍ കൊച്ചിന് ക്ലബ് ചെയ്യുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്ന് പെരുമ്പാവൂര്‍ സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് അനുമോദന പ്രസംഗത്തില്‍ ഊന്നിപ്പറന്നു. ഫാ.ജോയി പുത്തന്‍വീട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരനായ അനിലാല്‍ ശ്രീനിവാസന്, സുരേഷ് കണ്ണോക്കട, മോനിച്ചന് മഠത്തില്‍, ജോയി കൊല്ലപ്പള്ളി, പോള്‍ കിടങ്ങൂര്‍, ആര്.മോഹന്‍, മാത്യൂജോസഫ്, ആന്‍ഡ്രൂ ചെറിയാന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെക്രട്ടറി ബിജി ഫിലിപ്പ് ഇടാട്ട് ഏവര്‍ക്കും നന്ദി പറഞ്ഞു.
Comments