യു. എസ്. മലയാളി ഡോട്ട് കോമിന്റെ മണര്‍കാട് ഓഫീസ് ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
പ്രമുഖ ഓണ്‍ലൈന്‍ എന്‍.ആര്.ഐ ന്യൂസ് പോര്‍ട്ടലായ യു. എസ് മലയാളിയുടെ പുതിയ മണര്‍കാട് ഓഫീസ് ജെയ്സ് ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളാ മുഖ്യമന്ത്രി ബഹു. ഉമ്മന്‍ ചാണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത ലേഖനങ്ങളും കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ യു. എസ് മലയാളിക്ക് പ്രതിദിനം ലക്ഷകണക്കിന് വായനക്കാരാണുളളത്. മാനേജിംങ്ങ് ഡയറക്ടര്‍ ശ്രീ. ജോണ്സണ് ചെറിയാന് അട്ടാര്വയലില്, ചീഫ് എഡിറ്റര്‍ എസ്.ടി പാറാനിക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments