ഡാലസ്: സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക ദിനത്തോടനുബന്ധിച്ചു നടത്തി വരുന്ന വാര്‍ഷിക ധ്യാന യോഗം ജൂലൈ 24, 25, 27 (വ്യാഴം, വെള്ളി, ഞായര്‍) ദിവസങ്ങളില്‍ വൈകിട്ട് 7 മണി മുതല്‍ 9 മണി വരെ ബര്‍നെസ് ബ്രിഡ്ജ് റോഡിലുള്ള പളളിയില്‍ വെച്ചു നടത്തപ്പെടുമെന്നു ഇടവക സെക്രട്ടറി ശ്രീ. സജി .പി ജോര്‍ജ്് അറിയിച്ചു. പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും, മുന്‍ മാര്‍ത്തോമ സന്നദ്ധ സുവിശേഷ സംഘം സെക്രടറിയുമായ റവ. ടി.സി.മാമന് പ്രധാന പ്രാസംഗീകന്‍ ആയിരിക്കും.
ജൂലൈ 27 ഞായറാഴ്ച രാവിലെ 9:30 നു വിശുദ്ധ കൃബ്ബാന ശുശ്രുഷയും തുടര്‍ന്ന്് പ്രസിഡണ്ട് ബഹുമാനപ്പെട്ട റവ. ഓ.സി കുര്യന്റെ അദ്ധ്യക്ഷതയില്‍ അതി വിപുലമായ ചടങ്ങുകളോട് കൂടി ഇടവക ദിനം ആഘോഷിക്കും. അന്നേ ദിവസം വൈകിട്ട് 6:30 മുതല്‍ 8:30 വരെ നടത്തുന്ന യോഗത്തോട് കൂടി ഇടവക നടത്തുന്ന കണ്വേന്ഷെ്ന്റെ സമാപനം കുറിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :വികാരി: 469 964 7494, സെക്രടറി: 972 203 8421.
Comments