You are Here : Home / USA News

യു.എസ് പൗരത്വ പരീക്ഷ സൗജന്യ പരിശീലന ക്ലാസ് ജൂലായ് 12ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 11, 2014 04:09 hrs EDT

ഡാളസ് : അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ട പരീക്ഷക്ക് പരിശീലനം നല്‍കുന്നതിനായി ഡി.എഫ്.ഡബ്ലിയു ഇന്റര്‍നാഷ്ണല്‍ കമ്മ്യൂണിറ്റി അലയന്‍സ് സൗജന്യ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.

ജൂലായ് 12 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മുതല്‍ നാലുവരെ സിംഗിള്‍ട്ടണ്‍ ബിലവഡിലുള്ള ഡാളസ് വെസ്റ്റ് ലൈബ്രറിയിലാണ് പരിശീലന ക്ലാസ്സുകള്‍. ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 214 340 9707 എന്ന ഫോണ്‍ നമ്പറിലോ www.dfwinternational.org/citizenship എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൗരത്വ പരീക്ഷയില്‍ പലരും പരാജയപ്പെടുന്നത് കണക്കിലെടുത്താണ് ഇത്തരം പരിശീലന ക്ലാസ്സുകള്‍ നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More