You are Here : Home / USA News

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ സംഗീതനിശ-ജൂലായ് 26 അര്‍ക്കന്‍സാസില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 11, 2014 08:07 hrs UTC

അര്‍ക്കന്‍സാസ് : പത്മശ്രീ കെ.ജെ.യേശുദാസ് ജൂലായ് 26ന് അര്‍ക്കന്‍സാസില്‍ സംഗീത നിശക്ക് നേതൃത്വം നല്‍കുന്നു.

അര്‍ക്കന്‍സാസ് റോജേഴ്‌സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ 26 ശനിയാഴ്ച വൈകീട്ട് 4.30ന് പരിപാടികള്‍ ആരംഭിക്കും.

ചിന്മയാമിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പുതിയ വിദ്യാലയം, ഹിനുക്ഷേത്ര പുനര്‍നിര്‍മ്മാണം എന്നീ ആവശ്യങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നതിനാണ് ഗാനഗന്ധര്‍വ്വന്റെ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് ഹിന്ദു അസ്സോസിയേഷനും, ചിന്മയ മിഷനും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സംഗീത നിശയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.

സംഗീത പരിപാടികള്‍ വന്ന് പങ്കെടുത്ത് മഹത്തായ സംരംഭത്തിന് പിന്തുണ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മണി- 503 330 6252
സുധീര്‍ -479 426 4308
കൃഷ്ണന്‍-479 619 9933
സുപ്രിയ – 949 735 7343
അനൂപ്-210 246 2842
മൂര്‍ത്തി -479 366 3664
പി.പി.ചെറിയാന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.