You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 19-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 09, 2014 07:21 hrs EDT

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 19-ന്‌ ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ നടക്കുന്ന ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം അറിയിച്ചു. ജൂലൈ 19-ന്‌ ശനിയാഴ്‌ച രാവിലെ 8-ന്‌ നൈല്‍സിലുള്ള ഗോള്‍ഫ്‌ മെയിന്‍ പാര്‍ക്ക്‌ ഡിസ്‌ട്രിക്‌ട്‌ 8800 വെസ്റ്റ്‌ കാത്തി ലെയിനില്‍ എല്ലാ ടീമുകളും എത്തിച്ചേരേണ്ടതാണ്‌. 8 മണിക്ക്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം ഉദ്‌ഘാടനം നിര്‍വഹിക്കും. ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത്‌ വിംഗ്‌ ആണ്‌ വാശിയേറിയ ഈ മത്സരം കോര്‍ഡിനേറ്റ്‌ ചെയ്യുന്നത്‌. രണ്ട്‌ സെക്ഷനുകളിലായിട്ടാണ്‌ മത്സരം ക്രമപ്പെടുത്തിയിരിക്കുന്നത്‌.

1. ഹൈസ്‌കൂള്‍ തലം,

2. കോളജ്‌ തലം. ഹൈസ്‌കൂള്‍ തലത്തിലുള്ള വിജയികളുടെ ക്യാഷ്‌ അവാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ആണ്‌. കോളജ്‌ തലത്തിലുള്ള വിജയികളുടെ ക്യാഷ്‌ അവാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ അച്ചീവ്‌ റിയലേറ്റര്‍/ബ്രോക്കര്‍ ജയിംസ്‌ കണ്ണൂക്കാടനാണ്‌. അന്നുതന്നെ എവര്‍റോളിംഗ്‌ ട്രോഫികളും വിതരണം ചെയ്യുന്നതാണെന്ന്‌ ജനറല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ യൂത്ത്‌ വിംഗ്‌ കോര്‍ഡിനേറ്റര്‍മാരായ

ആല്‍വിന്‍ റാത്തപ്പിള്ളില്‍ (847 890 3292),

റോഷന്‍ മുരിങ്ങോത്ത്‌ (224 436 4055),

കെവിന്‍ സാക്‌ (847 924 4116).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More