Manu Thuruthikadan
ലോസ്ആഞ്ചലസ്: പ്രശസ്ത കീബോര്‍ഡ് സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസി നേതൃത്വം നല്കുന്ന സോളിഡ് ബാന്റ് അവതരിപ്പിക്കുന്ന `സ്നേഹസംഗീതം' ഞായറാഴ്ച നടക്കും. പാസഡീന സിയേറാ മാഡ്യേ ബുളവാഡിലുള്ള ദി ക്രൈസ്റ്റ് ചര്‍ച്ച് ഓഫ് നസ്രേനിലാണ് പരിപാടികള്‍ അരങ്ങേറുക. പ്രശസ്തമായ നിരവധി ക്രൈസ്തവ ഭക്തിഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ചിട്ടുള്ള ഫാ. മാര്ട്ടിന് വരിയ്ക്കാനിക്കല്‍ നേതൃത്വം നല്കുന്നു. ഡിവൈന്‍ മീഡിയ ഇന്റര്‍നാഷണലും, ഡിവൈന്‍ ഡ്രീം വര്‍ക്ക്സും ചേര്‍ന്നാണ് പരിപാടി ലോസ് ആഞ്ചലസില്‍ അവതരിപ്പിക്കുന്നത്. സ്റ്റീഫന്‍ ദേവസിക്കൊപ്പം പ്രശസ്ത ഗായകരായ ബിനോയ് ചാക്കോ, ജോബ് കുര്യന്, ഹെന്റി ഇമ്മാനുവേല്‍ എന്നിവരും ഗായിക സിസിലി ഏബ്രഹാം, ജോസി ജോണ്‍, നിര്‍മ്മല്‍ സേവ്യര്‍, ഷോമി ഡേവിഡ്, ജോസി ആലപ്പുഴ, പ്രോഗ്രാം ഡയറക്ടര്‍ സാം ദേവസി എന്നിവരും സ്നേഹസംഗീതം സംഗീതവിരുന്നിന് മാറ്റുകൂട്ടുന്നു.
കഴിഞ്ഞ ഒരുമാസക്കാലമായി അമേരിക്കയിലും കാനഡയിലും നടന്ന പരിപാടികളില്‍ അവസാനത്തേതാണ് ലോസ്ആഞ്ചലസില്‍ നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റീഫന്ദേവസിലൈവ് ഡോട്ട്കോം സന്ദര്‍ശിക്കുക. മനു തുരുത്തിക്കാടന്‍ അറിയിച്ചതാണിത്.
Comments