ഫിലാഡല്‍ഫിയ: ഏഴ് ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന സുവിശേഷ മഹായോഗം ജൂലൈ 19,20 തീയതികളില്‍ അണ്‍റൂ അവന്യൂവിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടുന്നതാണ്.
തിയോളജിക്കല്‍ സെമിനാരി അധ്യാപകനും പ്രമുഖ കണ്വന്ഷന് പ്രാസംഗീകനുമായ റവ.ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് മുഖ്യ പ്രഭാഷണം നടത്തും.
ആണ്ടുതോറും നടന്നുവരുന്ന ഫിലാഡല്‍ഫിയ ഓര്‍ത്തഡോക്സ് കണ്വന്ഷന് ജനപങ്കാളിത്തം കൊണ്ടും ശക്തമായ വചനപ്രഘോഷണങ്ങള്കൊണ്ടും ശ്രദ്ധേയമാണ്. ഈവര്‍ഷത്തെ കണ്‍വന്‍ഷനിലേക്ക് ഏവരുടേയും പ്രാര്ത്ഥനിനിര്ഭരമായ സാന്നിധ്യം സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി. റവ. സി.ജെ. ജോണ്സണ് കോര്‍എപ്പിസ്കോപ്പ (718 646 1933), റവ.ഫാ. ശാമുവേല്‍ കെ. മാത്യു (215 942 9195), റവ.ഫാ. എം.കെ. കുര്യാക്കോസ് (201 681 1078), റവ.ഫാ. കെ.കെ. ജോണ്‍ (215 904 7398), റവ.ഫാ. സിബി വര്‍ഗീസ് (484 461 6898), റവ.ഫാ. സിബു മത്തായി (312 927 7045), റവ.ഫാ. അബു പീറ്റര്‍ (914 806 4595), ജോര്‍ജ് എം. മാത്യു (സെക്രട്ടറി) 215 870 0800), റോബി വര്‍ഗീസ് (ട്രഷറര്‍) 215 313 9552.
Comments