You are Here : Home / USA News

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം സിമി റോസ് ബെന്‍ ജോണ്‍ ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ചിക്കാഗോയില്‍ എത്തിച്ചേര്‍ന്നു

Text Size  

Story Dated: Friday, July 04, 2014 09:51 hrs UTC



ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ജൂലൈ 4 മുതല്‍ 6 വരെ നടക്കുന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരള പി.എസ്.പി അംഗം സിമി റോസ് ബെന്‍ ജോണ്‍ ചിക്കാഗോയില്‍ എത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെ്രകട്ടറി, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം, എ.ഐ.സി.സി അംഗം, എറണാകുളം ജില്ലാ കൗണ്‍സിലര്‍, മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, സെനറ്റ് അംഗം, എന്നീ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സിമി റോസ് ബെണ്‍ ജോസ് എറണാകുളം, പെരമാനൂര്‍ തേവര സ്വദേശിനിയാണ്.

അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളില്‍ നടക്കുന്ന വിദ്യാഭ്യാസ - സംസ്‌കാരിക പരിപാടികളിലും സിമി റോസ് ബെന്‍ ജോണ്‍ പങ്കെടുക്കും.

ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍: 312-626-6902 (സെല്‍)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.