You are Here : Home / USA News

ക്‌നാനായ കണ്‍വന്‍ഷന്‍ ഗോള്‍ഡ്‌ സ്‌പോണ്‍സര്‍: സൈബു-റെജീന പതിയില്‍

Text Size  

Story Dated: Wednesday, July 02, 2014 05:35 hrs EDT

ചിക്കാഗോ: ജൂലൈ ആദ്യവാരം മക്കോര്‍മിക്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച്‌ നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ഗോള്‍ഡ്‌ സ്‌പോണ്‍സേഴ്‌സില്‍ ഒരാളായി സൈബു-റെജീന പതിയില്‍ ഫാമിലി അഭിമാനപൂര്‍വ്വം മുന്നോട്ടുവന്നു. ചിക്കാഗോയില്‍ വച്ച്‌ നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ വിജയം ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ വളരെ ആകാംക്ഷയോടെയാണ്‌ ഉറ്റുനോക്കുന്നതെന്നും ഇതിന്റെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗോള്‍ഡ്‌ സ്‌പോണ്‍സേഴ്‌സായി മുന്നോട്ടുവന്ന സൈബു-റെജീന ദമ്പതികള്‍ പറയുകയുണ്ടായി. ചിക്കാഗോയിലെ ഒര്‍ലാര്‍ഡ്‌ പാര്‍ക്കില്‍ താമസിക്കുന്ന സൈബു-റെജീന ദമ്പതികള്‍ക്ക്‌ തോമസ്‌, മാത്യു, മെര്‍ലിന്‍ എന്നീ മൂന്നുകുട്ടികളുണ്ട്‌.

 

സമുദായപ്രവര്‍ത്തനങ്ങളില്‍ എന്നും താങ്ങും തണലുമായി നില്‍ക്കുന്ന ഈ കുടുംബത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ്‌ കെ.സി.സി.എന്‍.എ.യും കണ്‍വന്‍ഷന്‍ കമ്മറ്റിയും വളരെ അഭിമാനപൂര്‍വ്വം സ്വീകരിക്കുന്നതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു തിരുനെല്ലിപ്പറമ്പിലും, ജനറല്‍ കണ്‍വീനര്‍ സിറിയക്‌ കൂവക്കാട്ടിലും അഭിപ്രായപ്പെട്ടു. കെ.സി.സി.എന്‍.എ.യുടെ 11-ാമത്‌ കണ്‍വന്‍ഷന്‌ ഡയമണ്ട്‌ സ്‌പോണ്‍സേഴ്‌സായും ഗോള്‍ഡ്‌ സ്‌പോണ്‍സേഴ്‌സായും മെഗാസ്‌പോണ്‍സേഴ്‌സായും മുന്നോട്ടുവന്ന എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും കെ.സി.സി.എന്‍.എ. റീജിയണ്‍ വൈസ്‌ പ്രസിഡന്റ്‌ ദീപ കണ്ടാരപ്പള്ളിയിലും കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സണ്ണി മുണ്ടപ്ലാക്കലും നന്ദി അറിയിച്ചു. ജൂലൈ ആദ്യവാരം ചിക്കാഗോയില്‍ വച്ച്‌ നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷനില്‍ റിക്കാര്‍ഡ്‌ രജിസ്‌ട്രേഷന്‍കൊണ്ട്‌ ഇതിനോടകം തന്നെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു എന്നും വളരെ മനോഹരമായ ഒരു കണ്‍വന്‍ഷന്‍ നടത്തുന്നതിനായുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ്‌ ടോമി മ്യാല്‍ക്കരപ്പുറത്തിന്റെ നേതൃത്വത്തിലും എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തിലും കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലും മുന്നേറുകയാണെന്ന്‌ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സിറിയക്‌ കൂവക്കാട്ടില്‍ അറിയിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More