You are Here : Home / USA News

വീണ്ടും വാലീഫോർജിലേക്ക്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, June 16, 2014 10:35 hrs UTC



2 8  വർഷത്തിനു ശേഷം  അമേരിക്കൻ മലയാളികൾ ഫിലാഡെൽഫിയായിലെ  വാലീഫോർജിൽ
വീണ്ടും ഒത്തുകൂടുന്നു . 1986 ൽ  അമേരികൻ മലയാളികളുടെ ആദ്യ ദേശീയ
കണ്‍വൻഷന്   ശേഷം ഇവിടെ വീണ്ടും മലയാളം മുഴങ്ങും . വാലിഫോര്‍ജിലെ പ്രഥമ ഫൊക്കാന കണ്‍വന്‍ഷന്‍ അശ്വമേധം സ്ഥാപക പത്രാധിപര്‍  രാജന്‍ മാരാട്ട് പ്രസിഡന്റായി നടത്തിയതായിരുന്നു.നീണ്ട കാലയളവിനു  ശേഷം
അമേരിക്കൻ മലയാളി കുടുംബങ്ങൾ ഒത്തുചേരുമ്പോൾ ആദ്യകാലങ്ങളിൽ കുടിയേറി
പ്പാർത്ത മലയാളി  കുടുംബങ്ങളിലെ  മുതിർന്ന  നേതാക്കളുടെ ഓർമ്മകൾ
അയവിറക്കാനുള്ള വേദി കൂടിയായി മാറും നാലാമത് ഫോമ കണ്‍വൻഷൻ.26 മുതൽ  28
വരെ നടക്കുന്ന  കണ്‍വൻഷനുള്ള ഒരുക്കങ്ങൾ  കഴിഞ്ഞ കുറേ ആഴ്ചകളായി
ദ്രുതഗതിയിൽ നടന്നു വരികയാണ്. പഴുതടച്ചുള്ള സംവിധാനങ്ങളാണ് കണ്‍വൻഷന്റെ
വിജയത്തിനു വേണ്ടി  ഒരുക്കിയിട്ടുള്ളത് . ഫോമായു ടെ  നാലാമത്
കണ്‍വൻഷന്റെ  ചെയർമാൻ സ്ഥാനത്തു
നിന്ന് ഒരുക്കങ്ങൾക്ക്  ചുക്കാൻ പിടിക്കുന്ന അനിയൻ ജോർജ് , പ്രസിഡന്റ്
ജോര്ജ്  മാത്യു , ട്രഷര്‍  വർഗീസ്‌ ഫിലിപ്പ് , ജനറൽ  കണ്‍വീനർ ജോര്‍ ജ്ജ് എം മാത്യു , വിവിധ
കമ്മിറ്റികളുടെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ  എല്ലാം  ചേർന്നു
അവസാനവട്ട ഒരുക്കങ്ങൾ  വിലയിരുത്തി ,
കണ്‍വൻഷന്റെ  വിജയത്തിനായുള്ള  എല്ലാ  പ്രവര്ത്തനങ്ങളും
പുരോഗമിക്കുന്നതായി ചെയർമാൻ അനിയൻ  ജോര്ജ്  അശ്വമേധത്തോടു  പറഞ്ഞു .

അമേരിക്ക കണ്ടതിൽ വച്ച്  ഏറ്റവും വലിയ  മലയാളി  കൂട്ടായ്മയാണ്  ഇവിടെ
നടക്കാൻ  പോകുന്നത് . അമേരിക്കയുടെ  വിവിധ ഭാഗങ്ങളിൽ നിന്ന്  മുന്നൂറോളം
ഡലിഗേറ്റുകൾ പങ്കെടുക്കുന്നുണ്ട് . കണ്‍വൻഷനോടനുബന്ധിച്ചു  ദേശീയ തലത്തിൽ
തന്നെ  വിവിധ  മത്സരങ്ങൾ  ഫോമ വിഭാവനം ചെയ്തിട്ടുണ്ട്. ആദ്യമായാണ്‌
ഇത്തരം മത്സരങ്ങൾ കണ്‍വൻഷനോടൊപ്പം നടത്തുന്നത് . ബാസ്കറ്റ്  ബോൾ ,
വോളീബോൾ  ടൂർണമെന്റുകൾ,അമ്പത്താറു കളി  മത്സരം. തുടങ്ങിയ കായിക
മത്സരങ്ങൾക്കൊപ്പം  യങ്ങ്  പ്രൊഫഷനൽ  സമ്മിറ്റ് , ടാലന്റ്  ഷോ
തുടങ്ങിയവയും അരങ്ങേറും . ചരിത്രത്തിലാദ്യമായി  ഫലിം ഷോയും നാടകോത്സവവും
ഈ കണ്‍വൻഷന്റെ  മാത്രം  പ്രത്യേകതയാണ് . ഏതു  കണ്‍വൻഷനും  ഭക്ഷണ
കാര്യത്തിൽ വൻ പഴി കേൾക്കാറുണ്ട് . അത്  മുൻകൂട്ടി കണ്ട് ഏറ്റവും  മികച്ച
ഭക്ഷണം കണ്‍വൻഷൻ ഹാളിൽ തന്നെ ഒരുക്കിയിട്ടുണ്ട് . അമേരിക്കൻ വിഭവങ്ങളും
ഇന്ത്യൻ വിഭവങ്ങളും  ഭക്ഷണഹാളിനു  മാറ്റുകൂട്ടും .
കണ്‍വൻഷന്റെ  വിജയത്തിനായി  എല്ലാ  കമ്മറ്റികളും  അഹോരാത്രം
ജോലിചെയ്യുകയാണെന്നും  അനിയൻ  ജോര്ജ്  പറഞ്ഞു .

അമേരിക്കയുടെ   കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ളവര്ക്ക് എത്തിപ്പെടാൻ സൗകര്യ
പ്രദമായ  സ്ഥലമാണ് ഫിലാഡൽഫിയ. അതുകൊണ്ട് തന്നെ  വൻ ജനപങ്കാളിത്തം
പ്രതീക്ഷിക്കുന്നതായി അനിയൻ ജോര്ജ്  പറഞ്ഞു . ഫിലാഡൽഫിയ എയർപോർട്ടിൽ
നിന്ന്   കണ്‍വൻഷൻ സെന്ററി ലേക്ക്  പ്രത്യേക  വാഹനം ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കുന്നവരുടെ  സൗകര്യം  പരിഗണിച്ചു  ഏകദിന  രാജിസ്ട്രെഷൻ
സൌകര്യവും  ഇത്തവണ ഫോമ  കണ്‍വൻഷനു
ഒരുക്കിയിട്ടുണ്ട്.കണ്‍വൻഷനിലെ

ത്തുന്നവർക്ക്  ഫിലാഡൽഫിയയുടെ  പ്രകൃതിഭംഗി
 ആസ്വദിക്കുന്നതിനു വേണ്ടി  വിനോദയാത്രയും  സംഘടിപ്പിക്കുന്നുണ്ട്.മികച്ച
സൌകര്യങ്ങളാണ് കണ്‍വൻഷനു  പങ്കെടുക്കുന്നവർക്കായി  ഒരുക്കിയിട്ടുള്ളത് .

എല്ലാവരും  നല്ലപിന്തുണയാണ് കണ്‍വൻഷനു നല്കുന്നതെന്നു  അനിയൻ ജോര്ജ്
പറഞ്ഞു .ഫോമയുടെ  യങ്ങ്  പ്രഫഷണൽ സമ്മിറ്റ്  വൻ വിജയമായിരുന്നു .
അതിനോടൊപ്പം നടന്ന  ജോബ് ഫെയർ അനേകം യുവാക്കൾക്ക്  പ്രചോദനമായി.  കേരള
സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണ കണ്‍വൻഷനുണ്ട് . മുഖ്യമന്ത്രി ഉമ്മൻ
ചാണ്ടി  പ്രത്യേക താല്പര്യമെടുത്താണ് അദ്ദേഹത്തിന്റെ  പ്രതിനിധിയായി
സാംസ്കാരിക വകുപ്പ് മന്ത്രി കെ സി  ജോസഫിനെയും എം എല് എ മാരായ  തോമസ്
ചാണ്ടി , ജോസഫ്  വാഴയ്ക്കൻ എന്നിവരെ അയക്കുന്നത് .ഇതുകൂടാതെ വിജയൻ ഐ പി
എസ്, ടിപി ശ്രീനിവാസൻ, സാബു  ചെറിയാൻ  എന്നിവരും കണ്‍വൻഷന്
എത്തുന്നുണ്ട്.കണ്‍വൻഷനു  താരത്തിളക്കമേകാൻ  വൻ  കലാപാരിപാടികൾ ഉണ്ട്‌  .2 6 നു
അമേരിക്കയിലെ  പ്രഫഷണൽ  ടീമിന്റെ  വിവിധയിനം  പരിപാടികൾ. 2 7 നു കീബോര്ഡ്
മാന്ത്രികൻ  സ്റ്റീഫൻ ദേവസിയുടെ സംഗീത  ഫ്യൂഷൻ , 2 8 ന്‌ വിജയ്‌
യേശുദാസ് , ശ്വേതാ  മോഹൻ ടീമിന്റെ ഗാനമേള  എന്നിവയും  അരങ്ങേറും.

ജനറൽ  കൌണ്‍സിലിൽ വാശിയേറിയ തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ
അരങ്ങേറുകയെന്നു  അനിയൻ  ജോര്ജ്  പറഞ്ഞു. ഇതും ഈ   കണ്‍വൻഷമന്റെ  മാത്രം
പ്രത്യേകതയാണ് . ഫോമ  എന്ന  സംഘടനയുടെ  പരമോന്നത  സഭയായ  ജനറൽ  കൌണ്‍സിലിനു മാത്രം 300 പ്രതിനിധികള്‍ എത്തുന്നത്
സംഘടനയുടെ  വളര്ച്ച തെളിയിക്കുന്നു . അതുകൊണ്ട് തെന്നെ ശക്തമായ നേതൃനിര
ഉണ്ടാകേണ്ടത് ആവശ്യമാണ് - അനിയൻ ജോര്ജ്  പറഞ്ഞു

ദേശീയ കണ്‍വെന്‍ഷനുകള്‍ പഴയ പ്രതാപം വീണ്ടെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനു വേണ്ടി  എല്ലാവരെയും
വ്യക്തിപരമായി സ്വാഗതം ചെയ്യുകയാണെന്നും  അദ്ദേഹം പറഞ്ഞു .

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.