You are Here : Home / USA News

ഫോമാ കണ്‍വന്‍ഷനില്‍ താമസം, ഭക്ഷണം, സുരക്ഷ എന്നിവയ്‌ക്ക്‌ വന്‍ സജ്ജീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, June 13, 2014 10:09 hrs UTC

ഫിലാഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ വാലിഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടില്‍ നടക്കുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ അവസാനവട്ട മിനുക്കുപണികള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌ എന്നിവര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നു. കണ്‍വന്‍ഷന്റെ ചുക്കാന്‍ പിടിക്കുന്നത്‌ ആറ്‌ ജനറല്‍ സെക്രട്ടറിമാരാണ്‌. താമസം, ഭക്ഷണം, സുരക്ഷ എന്നീ സുപ്രധാന ചുമതലകള്‍ കണ്‍വീനര്‍ ജോര്‍ജ്‌ എം. മാത്യു വഹിക്കുന്നു. റോയി ജേക്കബ്‌, അലക്‌സ്‌ ജോണ്‍, തോമസ്‌ ഓലിയാംകുന്നേല്‍ എന്നീ കണ്‍വീനര്‍മാര്‍ അദ്ദേഹത്തെ സഹായിക്കുന്നു.

 

ആയിരം പേര്‍ക്ക്‌ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുവാനുള്ള ഭോജനശാലയാണ്‌ ഒരുക്കിയിരിക്കുന്നത്‌. രജിസ്‌ട്രേഷന്‍ കിറ്റിനോടൊപ്പം ഭക്ഷണത്തിനുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്യും. ഐ.ഡി ബാഡ്‌ജും ടിക്കറ്റും ഉള്ളവര്‍ക്ക്‌ മാത്രമേ ഭക്ഷണ ഹാളിലേക്ക്‌ പ്രവേശനം ലഭിക്കുകയുള്ളൂ. ഒരു കാരണവശാലും ഹാളിനു പുറത്തേക്ക്‌ ഭക്ഷണം കൊണ്ടുപോകാന്‍ അനുവാദമില്ല. രാജന്‍ ടി. നായര്‍ (ചെയര്‍മാന്‍), ബിജു സഖറിയ (കോ-ചെയര്‍മാന്‍), ഷാജി ജോസഫ്‌ (കോര്‍ഡിനേറ്റര്‍), ഫിലിപ്പ്‌ ജോണ്‍, മാത്യു നൈനാന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ്‌ ഭക്ഷണ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നത്‌. അതിഥികളുടെ താമസ ക്രമീകരണങ്ങളുടെ ചുമതല റോയി ജേക്കബ്‌, പി.എം മാത്യു, വര്‍ഗീസ്‌ പി. ഐസക്ക്‌ എന്നിവര്‍ക്കാണ്‌.

 

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയ്‌ക്കും പരിപാടികളുടെ സുഗമമായ നടത്തിപ്പിനും ആവശ്യമായ സെക്യൂരിറ്റി സംവിധാനം ഒരുക്കിയിട്ടുണ്ട്‌. സെക്യൂരിറ്റി സ്റ്റാഫിനെ കൂടാതെ ലോക്കല്‍ പോലീസിന്റെ സഹായവും ലഭ്യമാണ്‌. രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവര്‍ക്ക്‌ മാത്രമേ കണ്‍വന്‍ഷന്‍ നഗറിലേക്ക്‌ പ്രവേശനം അനുവദിക്കുകയുള്ളൂ. ജോസ്‌ ജോസഫ്‌. രാജന്‍ യോഹന്നാന്‍, ജോണ്‍ ജോര്‍ജ്‌ എന്നിവര്‍ സെക്യൂരിറ്റിയുടെ ചുമതല വഹിക്കുന്നു. സമ്മേളന നഗരിയുടേയും അനുബന്ധ കോണ്‍ഫറന്‍സ്‌ വേദികളുടേയും സജ്ജീകരണ ചുമതലകള്‍ ജോര്‍ജ്‌ കുഞ്ചാണ്ടിയുടെ നേതൃത്വത്തിലുള്ള സബ്‌ കമ്മിറ്റി നിര്‍വഹിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.