You are Here : Home / USA News

മൂന്ന് വയസുകാരന്‍ തോക്കെടുത്ത് കളിച്ചത് ഒന്നര വയസുകാരന്റെ ജീവനപഹരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 29, 2014 10:28 hrs UTC


അരിസോണ . കുട്ടികളുടെ കയ്യില്‍ അബദ്ധത്തില്‍ തോക്ക് ലഭിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. അരിസോണ പെയ്ടണ്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ലെക്സിലാണ് ഒരു കുടുംബത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഒന്നര വയസുകാരന്റെ മരണം സംഭവിച്ചത്.

രണ്ട് കുട്ടികളും മാതാവും അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. 15 മിനിട്ട് നേരത്തിനുളളില്‍ മൂന്ന് വയസുകാരന്റെ കയ്യില്‍ എങ്ങനെയോ തോക്ക് ലഭിച്ചു. കട്ടിലില്‍ കിടന്നിരുന്ന സഹോദരന്‍ ഒന്നര വയസുളള കുഞ്ഞിന്റെ തലയ്ക്ക് നേരെയാണ് മൂന്ന് വയസുകാരന്‍ വെടിയുതിര്‍ത്തത്.

സംഭവസ്ഥലത്ത് പൊലീസ് എത്തുമ്പോള്‍ വെടിയേറ്റു തല തകര്‍ന്ന് ഒന്നര വയസുളള കുഞ്ഞിനേയും എടുത്ത് പാര്‍ക്കിങ് ലോട്ടില്‍ വാവിട്ടു കരയുന്ന മാതാവിനെയാണ് കണ്ടത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.

മെയ് 27 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. കുട്ടികളില്‍ നിന്നും മാതാവിന്റെ ശ്രദ്ധ അല്പം തെറ്റിയതിനിടയില്‍ അകത്തെ ബെഡ് റൂമില്‍ ഉണ്ടായിരുന്ന തോക്ക് 3 വയസുകാരന്‍ എടുത്തു കളിക്കുകയായിരുന്നു. പെയ്ടണ്‍ പൊലീസ് ചീഫ് ഡൊണാള്‍ഡ് എന്‍ശൂര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരങ്ങള്‍. കഴിഞ്ഞ മാസം ലിവിങ് റൂമില്‍ സൂക്ഷിച്ചിരുന്ന പിതാവിന്റെ തോക്ക് എടുത്ത് മൂന്ന് വയസുകാരി കളിക്കുന്നതിനിടയില്‍ വെടിപൊട്ടി 2 വയസുകാരന്‍ മരിച്ച സംഭവം യൂട്ടായില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.  തുടരെ തുടരെ ഇത്തരം സംഭവങ്ങള്‍  ആവര്‍ത്തിക്കപ്പെടുന്നത് മാതാപിതാക്കളുടെ അശ്രദ്ധ മൂലമാണെന്ന് പൊലീസ് ചീഫ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.